തകര്‍ന്നടിഞ്ഞ് രൂപയുടെ മൂല്യം; എക്കാലത്തെയും താഴ്ന്ന നിരക്കില്‍

single-img
29 August 2018

ഡോളറിനെതിരേ രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ന്ന നിലവാരത്തിലെത്തി. ബുധനാഴ്ച ഉച്ചയോടെ ഡോളറിനെതിരെ 70.52 എന്ന നിലയിലാണ് രൂപയുടെ മൂല്യമെത്തിയത്. യുഎസ് ഡോളറിനെതിരെ 22 പൈസയുടെ നഷ്ടത്തില്‍ 70.32ലാണ് രൂപയുടെ വ്യാപാരം രാവിലെ തുടങ്ങിയത്.

ഡോളര്‍ കരുത്താര്‍ജിച്ചതാണ് രൂപയ്ക്ക് തിരിച്ചടിയായത്. തിങ്കളാഴ്ച ഒരവസരത്തില്‍ 69.65 എന്ന നിലയില്‍ നിന്ന ശേഷമാണ് രൂപ കൂപ്പുകുത്തിയത്. വന്‍തോതിലുള്ള കയറ്റിറക്കം രൂപയുടെ മൂല്യത്തിലുണ്ടായി.