കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ക്ഷാമബത്ത രണ്ട് ശതമാനം വര്‍ധിപ്പിച്ചു

single-img
29 August 2018

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് രണ്ട് ശതമാനം ക്ഷാമബത്ത കൂടി അനുവദിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ജൂലായ് ഒന്നുമുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണിത്. 1.10 കോടി പേര്‍ക്കാണ് ഇതിന്റെ ഫലം ലഭിക്കുക. ഡി.എ അനുവദിക്കുന്നതിലൂടെ 6112 കോടിയുടെ അധികബാദ്ധ്യത കേന്ദ്ര സര്‍ക്കാരിനുണ്ടാകും.

48.41 ലക്ഷം ജീവനക്കാര്‍ക്കും 62.03 ലക്ഷം പെന്‍ഷന്‍കാര്‍ക്കുമായി ആകെ 1.1 കോടി പേര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. ഏഴാം ശമ്പളകമ്മീഷന്റെ ശുപാര്‍ശകള്‍ പ്രകാരമാണ് ബത്ത വര്‍ധിപ്പിക്കുന്നത്.