എല്ലാ എം.പിമാരും എം.എല്‍.എമാരും ദുരിതാശ്വാസനിധിയിലേക്ക് ഒരു ലക്ഷം രൂപ നല്‍കി മാതൃക കാട്ടണം; താനത് ചെയ്തു കഴിഞ്ഞുവെന്നും വി.എസ്

single-img
28 August 2018

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ എംപിമാരും എംഎല്‍എമാരും ചുരുങ്ങിയത് ഒരു ലക്ഷം രൂപയെങ്കിലും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കണമെന്ന് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന്‍. ഇക്കാര്യത്തില്‍ ജനപ്രതിനിധികള്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മാതൃക കാണിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വി.എസ്. ഒരു ലക്ഷം രൂപ ദുരിതാശ്വാസനിധിയിലേക്ക് നല്‍കി. സംസ്ഥാനത്തെ എല്ലാ ജനങ്ങളും തങ്ങളുടെ ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കണമെന്ന് നേരത്തെ മുഖ്യമന്ത്രി എല്ലാവരോടും അഭ്യര്‍ത്ഥിച്ചിരുന്നു. മലയാളികള്‍ ഒരു മാസത്തെ ശമ്പളം സംഭാവന നല്‍കിയാല്‍ പ്രളയക്കെടുതിയില്‍നിന്നു കേരളം കരകയറുമെന്ന് മുഖ്യമന്ത്രി ഞായറാഴ്ചയാണ് വ്യക്തമാക്കിയത്.

മികച്ച പ്രതികരണമാണ് മുഖ്യമന്ത്രിയുടെ സാലറി ചലഞ്ചിന് ലഭിക്കുന്നത്. ഇതുവരെ 700ലേറെ കോടി രൂപ ലഭിച്ചതായി കണക്കുകള്‍ പുറത്ത് വന്നിരുന്നു.