Categories: National

സ്വത്തുക്കള്‍ നഷ്ടപ്പെടുമോയെന്ന് ഭയം; ബ്രിട്ടനില്‍നിന്നു തിരിച്ചുവരാന്‍ സന്നദ്ധത അറിയിച്ച് മല്യ

ഇന്ത്യയിലെ കോടിക്കണക്കിന് സ്വത്തുക്കള്‍ നഷ്ടപ്പെടുമോയെന്ന് ഭയപ്പെട്ട് ബ്രിട്ടനില്‍നിന്നു തിരിച്ചുവരാന്‍ വിവാദ വ്യവസായി വിജയ് മല്യ സന്നദ്ധത അറിയിച്ചതായി റിപ്പോര്‍ട്ട്. ദൂതന്‍മാര്‍ മുഖേനയാണ് മല്യ തന്റെ ആഗ്രഹം ബന്ധപ്പെട്ട കേന്ദ്രങ്ങളെ അറിയിച്ചത്.

സാമ്പത്തിക കുറ്റകൃത്യം നടത്തി രാജ്യം വിടുന്നവരുടെ സ്വത്തുവകകള്‍ കണ്ടുകെട്ടാന്‍ അധികാരം നല്‍കുന്ന പുതിയ ഓര്‍ഡിനന്‍സിലൂടെ ഇന്ത്യയിലുള്ള മല്യയുടെ സ്വത്തുക്കള്‍ അന്വേഷണ ഏജന്‍സികള്‍ പിടിച്ചെടുത്തിരുന്നു. ഇതോടെയാണ് സ്വത്തുക്കള്‍ നിലനിര്‍ത്താനുള്ള തന്ത്രത്തിന്റെ ഭാഗമായി ഇന്ത്യയിലേക്ക് മടങ്ങാനുള്ള ആഗ്രഹവുമായുള്ള മല്യയുടെ രംഗപ്രവേശമെന്നാണ് കേന്ദ്രം വിലയിരുത്തുന്നത്.

നിലവില്‍ ബ്രിട്ടനില്‍നിന്നു മല്യയെ നാടുകടത്തണമെന്ന ഇന്ത്യയുടെ ആവശ്യത്തിനെതിരെ നിയമപോരാട്ടത്തിലാണ് മല്യ. ഇന്ത്യയിലെ തടവറകളുടെ നില അത്യന്തം പരിതാപകരമാണെന്ന വാദമുയര്‍ത്തിയാണ് മല്യയുടെ എതിര്‍പ്പ്. പുതിയ ഓര്‍ഡിനന്‍സ് പ്രകാരം പിടിച്ചെടുത്ത സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ കോടതി തീരുമാനിച്ചാല്‍ പിന്നീട് ഇതൊരിക്കലും ഉടമസ്ഥന് തിരികെ ലഭിക്കില്ല.

കോടതി അനുമതി ലഭിച്ചാല്‍ പിടിച്ചെടുത്ത വസ്തുക്കളുടെ ഉടമസ്ഥാവകാശം സര്‍ക്കാരിനാകും. വായ്പാ തട്ടിപ്പ് നടത്തിയ മല്യ 9,000 കോടി രൂപയാണ് പലിശയടക്കം തിരിച്ചടക്കാനുള്ളത്. 13,500 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കള്‍ നിലവില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പിടിച്ചെടുത്തിട്ടുണ്ട്.

Share
Published by
evartha Desk

Recent Posts

മുത്തലാഖ് ഇനി ക്രിമിനല്‍ കുറ്റം; ഓര്‍ഡിനന്‍സിന് മന്ത്രിസഭയുടെ അംഗീകാരം

മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കി കേന്ദ്ര സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറത്തിറക്കി. ഡിസംബറില്‍ ലോക്‌സഭ പാസാക്കിയ മുത്തലാഖ് ബില്ലില്‍ (ദ് മുസ്‌ലിം വിമന്‍ പ്രൊട്ടക്ഷന്‍ ഓഫ് റൈറ്റ്‌സ് ഇന്‍ മാര്യേജ്…

8 mins ago

ഇതാണോ ബി.ജെ.പിയുടെ ‘ഗോമാതാ’ സ്‌നേഹം?: മോദിയുടെ പരിപാടിക്കായി പശുക്കളെ’ ഗോശാലയില്‍നിന്നും ‘ഇറക്കിവിട്ടു’: വെള്ളവും ഭക്ഷണവും ലഭിക്കാതെ ചത്തൊടുങ്ങിയത് നിരവധി പശുക്കള്‍

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ കോണ്‍ഫറന്‍സ് തത്സമയം കാണിക്കുന്നതിന് സൗകര്യം ഒരുക്കാനായി ഗോശാലയില്‍നിന്നും മാറ്റി പാര്‍പ്പിച്ച നിരവധി പശുക്കള്‍ ചത്തു. സെപ്റ്റംബര്‍ 15 നായിരുന്നു സംഭവം. കേന്ദ്രസര്‍ക്കാരിന്റെ സ്വച്ഛത…

14 mins ago

‘വഴിയില്‍ കൂടി കടന്നു പോകുന്ന വിദ്യാര്‍ത്ഥിനികളെയടക്കം ഒരു സ്ത്രീയെയും ഇയാള്‍ വെറുതെ വിടുന്നില്ല’: കൊച്ചിയില്‍ ഡ്യൂട്ടിക്കിടയില്‍ സ്ത്രീകളെ സ്പര്‍ശിക്കുന്ന ഹോം ഗാര്‍ഡിന്റെ ദൃശ്യങ്ങള്‍

കൊച്ചി തേവര ലൂര്‍ദ് പള്ളിയുടെ മുന്നില്‍ ഡ്യൂട്ടിക്കിടയില്‍ സ്ത്രീകളെ സ്പര്‍ശിക്കുന്ന ഹോം ഗാര്‍ഡിന്റെ ദൃശ്യങ്ങള്‍ സമൂഹമാദ്ധ്യങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നു. വഴിയരികില്‍ നില്‍ക്കുകയായിരുന്ന ഇയാള്‍ കൈവീശി നിന്ന് സ്ത്രീകള്‍…

35 mins ago

മോഷ്ടിച്ച ബൈക്കില്‍ കറങ്ങി ആഡംബര ജീവിതം; ഡിജെയെന്ന് വിശ്വസിപ്പിക്കാന്‍ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍: കൊച്ചിയില്‍ രണ്ടുസെന്റ് കൂരയില്‍ താമസിക്കുന്ന ‘ഫേസ്ബുക്ക് ഫ്രീക്കന്‍’ കബളിപ്പിച്ചത് നിരവധി പെണ്‍കുട്ടികളെ

സ്റ്റാര്‍ ഹോട്ടലില്‍ ഡിജെയെന്ന വ്യാജേനേ നിരവധി പെണ്‍കുട്ടികളെയും സ്ത്രീകളെയും തട്ടിപ്പില്‍ വീഴ്ത്തിയിരുന്നയാളെ പൊലീസ് പിടികൂടി. എറണാകുളം സ്വദേശിയായ ഇരുപതുകാരനായ ഫയാസ് മുബീനാണ് പിടിയിലായത്. കോഴിക്കോട് ചേവായൂരില്‍ പതിനേഴുകാരിയെ…

53 mins ago

കുറച്ച് ഉപയോഗിച്ചിട്ടും വീട്ടില്‍ കറണ്ട് ബില്‍ കൂടുന്നുണ്ടോ?: എങ്കില്‍ കാരണമിതാണ്

കുറച്ച് ഉപയോഗിച്ചിട്ടും കറണ്ട് ബില്‍ കൂടാന്‍ കാരണമെന്താണെന്ന് പലരും തലപുകഞ്ഞ് ആലോചിക്കുന്ന കാര്യമാണ്. അധികം വൈദ്യുതി ചിലവില്ലാത്ത, രണ്ടോ മൂന്നോ പേര്‍ താമസിക്കുന്ന വീടുകളില്‍ നിന്നുപോലും സാധാരണ…

2 hours ago

‘അമ്മയോട് പറഞ്ഞിട്ടാണോ മോന്‍ ഇങ്ങോട്ട് കളിക്കാന്‍ വന്നത്’: ഇന്ത്യ പാക് പര്യടനത്തിനെത്തിയപ്പോള്‍ അന്ന് 16 വയസുള്ള സച്ചിനെ കളിയാക്കിയതിനെക്കുറിച്ച് വസിം അക്രം

ക്രിക്കറ്റ് ലോകം കണ്ട ഏറ്റവും മികച്ച താരങ്ങളാണ് സച്ചിനും വസിം അക്രവും. സച്ചിന്‍ ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിക്കുന്നത് 1989 ലായിരുന്നുവെങ്കില്‍ അക്രം അതിനും അഞ്ച് വര്‍ഷം മുന്‍പേ…

2 hours ago

This website uses cookies.