ദുരിതാശ്വാസ ക്യാമ്പിലെത്തിയ ടൂത്ത് ബ്രഷിന്റെ വില 2.50 രൂപ; നിര്‍മിച്ചത് 1988ല്‍; പരാതിയുമായി യുവാവ്: വീഡിയോ വൈറല്‍

single-img
28 August 2018

30 വര്‍ഷം പഴക്കമുള്ള ടൂത്ത്ബ്രഷുകള്‍ ദുരിതാശ്വാസ ക്യാംപിലെത്തിച്ചെന്ന പരാതിയുമായി യുവാവ്. അര്‍ത്തുങ്കല്‍ സെന്റ് ഫ്രാന്‍സിസ് അസീസി സ്‌കൂളിലുള്ള ക്യാംപിലാണ് ബ്രഷുകള്‍ വിതരണത്തിനെത്തിച്ചത്. 1988 മെയിലാണ് ബ്രഷ് നിര്‍മിച്ചിരിക്കുന്നത്.

രണ്ടര രൂപയാണ് വില. ബ്രഷിന്റെ കവറില്‍ ഇതുരണ്ടും വ്യക്തമായി കാണാം. ഇത്തരത്തില്‍ ഒരു പെട്ടി ബ്രഷുകള്‍ ക്യാംപിലെത്തിയതായി യുവാവ് പറയുന്നു. ഇത്രയും പഴക്കമുള്ള സാധനങ്ങള്‍ എങ്ങനെ ക്യാമ്പിലെത്തിയെന്നാണ് ഇപ്പോള്‍ എല്ലാവരുടെയും ചോദ്യം.

എന്നാല്‍ മുപ്പതുവര്‍ഷം മുന്‍പ് ബ്രഷിന് രണ്ടര രൂപയില്ലെന്ന ആരോപണവുമായി ചിലര്‍ വിഡിയോക്കെതിരെ രംഗത്തെത്തി. 1988 എന്നത് പ്രിന്റ് ചെയ്തപ്പോള്‍ വന്ന പിശക് മാത്രമാകാമെന്നും ചിലര്‍ ചൂണ്ടിക്കാണിക്കുന്നു. ചില ആശുപത്രികളിലും ഹോട്ടലിലുമെല്ലാം ഇത്തരം യൂസ് ആന്റ് ത്രോ ബ്രഷുകള്‍ ഉണ്ടെന്ന് ചിലര്‍ പറയുന്നു.

https://www.facebook.com/spmediaofficial/videos/252676405579768/