കണ്ണൂരില്‍ ഫുട്‌ബോള്‍ പരിശീലനത്തിന്റെ മറവില്‍ 15 വിദ്യാര്‍ഥികളെ പീഡനത്തിനിരയാക്കിയ പരിശീലകന്‍ അറസ്റ്റില്‍

single-img
27 August 2018

ഫുട്‌ബോള്‍ പരിശീലനത്തിന്റെ മറവില്‍ 15 വിദ്യാര്‍ഥികളെ പീഡനത്തിനിരയാക്കിയ പരിശീലകന്‍ അറസ്റ്റില്‍. കോഴിക്കോട് ഒളവണ്ണ സ്വദേശി ഫസല്‍ റഹ്മാനെ (36) ആണ് കണ്ണൂര്‍ ടൗണ്‍ എസ്‌ഐ ശ്രീജിത്ത് കോടേരിയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.

അല്‍ജസീറ ഫുട്‌ബോള്‍ ക്ലബ് എന്ന പേരില്‍ രൂപീകരിച്ച സമൂഹമാധ്യമ കൂട്ടായ്മയിലൂടെയാണ് ഇയാള്‍ വിദ്യാര്‍ഥികളെ പരിശീലനത്തിനു കണ്ടെത്തിയിരുന്നത്. മാസം 200 രൂപ ഫീസ് ഈടാക്കി രാവിലെയും വൈകിട്ടും പരിശീലനം നല്‍കുമെന്നായിരുന്നു വാഗ്ദാനം.

ഇത്തരത്തിലെത്തിയ വിദ്യാര്‍ഥികളെ താമസിച്ചിരുന്ന വാടക ക്വാര്‍ട്ടേഴ്‌സില്‍ കൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നു. പീഡന ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി പെന്‍ഡ്രൈവിലേക്കു മാറ്റിയിരുന്നു. ഇയാളുടെ മുറിയില്‍നിന്നു പിടിച്ചെടുത്ത പെന്‍ഡ്രൈവില്‍ 200ലേറെ പീഡന ദൃശ്യങ്ങള്‍ കണ്ടെടുത്തതായി പൊലീസ് പറഞ്ഞു.

പീഡനത്തിനിരയായ വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ നല്‍കിയ പരാതിയെത്തുടര്‍ന്നാണ് ഇയാളെ പോക്‌സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്. നേരത്തെ ധര്‍മടം പൊലീസ് സ്റ്റേഷനില്‍ റജിസ്റ്റര്‍ ചെയ്ത പോക്‌സോ കേസിലും ഇയാള്‍ പ്രതിയാണെന്നു പൊലീസ് വ്യക്തമാക്കി.