Categories: Kerala

അല്‍ഫോണ്‍സ് കണ്ണന്താനത്തെ രൂക്ഷമായി വിമര്‍ശിച്ച് ബിജെപി മുഖപത്രം ജന്മഭൂമി

കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തെ രൂക്ഷമായി വിമര്‍ശിച്ച് ബിജെപി മുഖപത്രം ജന്മഭൂമി. ദുരിതാശ്വാസ ക്യാംപില്‍ പോയി കിടന്നുറങ്ങിയ അല്‍ഫോണ്‍സ് കണ്ണന്താനത്തിന് എന്ത് ലഭിച്ചെന്ന് പത്രത്തിന്റെ മുഖപ്രസംഗത്തില്‍ ചോദിക്കുന്നു. ഇക്കുറി മാവേലി വന്നില്ല എന്ന തലക്കെട്ടോടെയാണ് പത്രത്തിന്റെ മുഖപ്രസംഗം വന്നിരിക്കുന്നത്.

യുഎഇ നല്‍കിയ 700 കോടി കേരളത്തിന് വേണമെന്ന് ക്യാമറകള്‍ക്ക് മുന്നില്‍ കണ്ണന്താനം ആവശ്യപ്പെട്ടെന്ന് കണ്ടെന്നും മിടുക്ക് കാണിക്കാനായി ചെയ്ത ബുദ്ധിയാവും ഇതെന്നും എന്നാല്‍ അതിമിടുക്ക് അലോസരമാക്കുമെന്നും മുഖപ്രസംഗത്തില്‍ പരിഹസിക്കുന്നുണ്ട്…

മുഖപ്രസംഗത്തില്‍ നിന്ന് ….

കേരളത്തില്‍ നിന്നുള്ള കേന്ദ്ര സഹമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം അല്‍പം കൂടി മിതത്വം പ്രകടിപ്പിക്കണമായിരുന്നു. യുഎഇ വാഗ്ദാനം ചെയ്ത 700 കോടി കേരളത്തിന് വേണം. അത് സ്വീകരിക്കുന്നതിന് തടസ്സങ്ങളുണ്ടെങ്കില്‍ അത് നീക്കണം. ഇതിനായി കേന്ദ്രമന്ത്രിമാരുമായി ചര്‍ച്ച നടത്തുകയാണ് എന്നൊക്കെ മന്ത്രി ക്യാമറയ്ക്കുമുന്നില്‍ വിളിച്ചുപറഞ്ഞു.

മിടുക്ക് കാട്ടാനായിരിക്കാം. പക്ഷേ അതിമിടുക്ക് അലോസരമാകും. ക്യാമ്പില്‍ ഒരു രാത്രി അന്തിയുറങ്ങിയതിന് ആരുടെയെങ്കിലും കയ്യടി കണ്ണന്താനത്തിന് കിട്ടിയോ? പകരം കുറേ കല്ലേറുകള്‍ സമൂഹമാധ്യമങ്ങള്‍ വഴി കിട്ടിയത് മെച്ചം. കേന്ദ്രം 500 കോടിയോ 50000 കോടിയോ തരാനല്ല, കേരളത്തെ പുനര്‍നിര്‍മ്മിക്കാനാണ് പോകുന്നത്.

അതിന് എത്രവേണമെങ്കിലും ചെലവഴിക്കാന്‍ ഒരുങ്ങിക്കഴിഞ്ഞു. അതൊക്കെ കാശായി തന്നേക്ക് എന്നുപറയുമ്പോള്‍ സംശയമുണ്ട്. വാങ്ങുന്നവന് ഇതൊന്നും നോക്കേണ്ടതില്ലായിരിക്കാം. പക്ഷേ വാങ്ങുന്ന കൈ അറിഞ്ഞില്ലെങ്കിലും കൊടുക്കുന്ന കൈ അറിഞ്ഞേ പറ്റൂ. ആക്ഷേപിച്ച് ആക്ഷേപിച്ച് അര്‍ഹിക്കുന്നതുപോലും കിട്ടാത്ത സാഹചര്യം ഉണ്ടാക്കരുത്.

Share
Published by
evartha Desk

Recent Posts

  • Latest News

”ഓലമേഞ്ഞ ഒറ്റമുറി കുടിലിലെ കുടുംബത്തിന്റെ എല്ലാ പ്രതീക്ഷയെയും സിപിഎം അരിഞ്ഞു വീഴ്ത്തി”

അച്ഛനും അമ്മയും സഹോദരിമാരുമുള്ള ഒരു ദരിദ്ര കുടുംബത്തിന്റെ ഏക പ്രതീക്ഷയായിരുന്നു ഇന്നലെ കാസർകോട് കൊല്ലപ്പെട്ട 19 കാരനായ കൃപേഷ്. ഓലയും ടാര്‍പോളിനുമൊക്കെ വലിച്ചുകെട്ടി ഏതു നിമിഷവും തകര്‍ന്നു…

7 mins ago
  • Kerala

കാസർഗോഡ് ഇരട്ടക്കൊലപാതകം: രണ്ടു പേർ കസ്റ്റഡിയിൽ എന്ന് സൂചന

ഇന്നലെ രാത്രിയാണ് പെരിയയിൽ രണ്ടു യൂത്ത് കോൺഗ്രസ് പ്രവർത്തകർ വെട്ടേറ്റ് മരിച്ചത്

14 mins ago
  • National

കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ചതിന് ബി.ജെ.പി പുറത്താക്കിയ കീര്‍ത്തി ആസാദ് എംപി കോണ്‍ഗ്രസില്‍ ചേര്‍ന്നു

ബിജെപി പുറത്താക്കിയ എം പിയും മുന്‍ ക്രിക്കറ്റ് താരവുമായ കീര്‍ത്തി ആസാദ് കോണ്‍ഗ്രസില്‍ ചേര്‍ന്നു. എ.ഐ.സി.സി ആസ്ഥാനത്തു നടന്ന ചടങ്ങില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യത്തിലാണ്…

20 mins ago
  • gulf

പാകിസ്താനില്‍ വന്‍കിട നിക്ഷേപങ്ങള്‍ പ്രഖ്യാപിച്ചശേഷം സൗദി കിരീടാവകാശി നാളെ ഇന്ത്യയില്‍ എത്തുന്നു

പാകിസ്താന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ നാളെ ഇന്ത്യയിലെത്തും. വന്‍കിട നിക്ഷേപങ്ങള്‍ പാകിസ്താനില്‍ പ്രഖ്യാപിച്ചാണ് കിരീടാവകാശിയെത്തുന്നത്. രാഷ്ട്രപതി, ഉപരാഷട്രപതി, പ്രധാനമന്ത്രി എന്നിവരുമായി അദ്ദേഹം കൂടിക്കാഴ്ച…

37 mins ago
  • Breaking News

കാസര്‍കോട് കൊലപാതകം: മുഖ്യമന്ത്രിക്ക് മൗനം; എകെജി സെന്‍ററിലെത്തി കോടിയേരിയുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി

കാസര്‍കോട് കല്ലിയോട് ഇന്നലെ രാത്രിയുണ്ടായ ഇരട്ട കൊലപാതകത്തെ കുറിച്ച് മിണ്ടാതെ മുഖ്യമന്ത്രി പിണറായി വിജയൻ . രാവിലെ കൊച്ചിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരും വഴി തിരുവനന്തപുരത്തെ ആഭ്യന്തരവിമാനത്താവളത്തിൽ…

51 mins ago
  • Latest News
  • Movies

പാകിസ്താന്‍ സിനിമാപ്രവര്‍ത്തകര്‍ക്ക് ഇന്ത്യന്‍ സിനിമയില്‍ വിലക്ക്

പാകിസ്താന്‍ സിനിമാപ്രവര്‍ത്തകര്‍ക്ക് ഇന്ത്യന്‍ സിനിമയില്‍ വിലക്ക്. പുല്‍വാമാ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ആണ് വിലക്കേർപ്പെടുത്തിയത്. ഓള്‍ ഇന്ത്യ സിനി വര്‍ക്കേഴ്‌സ് അസോസിയേഷനാണ് ഇത് സംബന്ധിച്ച വാര്‍ത്താകുറിപ്പ് പുറത്ത് വിട്ടത്. ജമ്മുകാശ്മീരില്‍…

1 hour ago

This website uses cookies.