വെള്ളം കയറി പ്രവര്‍ത്തനരഹിതമായ ഫോണുകള്‍ സൗജന്യമായി നന്നാക്കി നല്‍കും • ഇ വാർത്ത | evartha
Science & Tech

വെള്ളം കയറി പ്രവര്‍ത്തനരഹിതമായ ഫോണുകള്‍ സൗജന്യമായി നന്നാക്കി നല്‍കും

കേരളത്തിലെ പ്രളയബാധിതര്‍ക്ക് സഹായവുമായി സ്മാര്‍ട്ട് ഫോണ്‍ രംഗത്തെ പ്രമുഖരായ ഹവായ്, ഹോണര്‍ ബ്രാന്‍ഡുകള്‍. വാട്ടര്‍ ലോഗിങ് കാരണം പ്രശ്‌നത്തിലായ ഹവായ് സ്മാര്‍ട് ഫോണുകള്‍ക്ക് സൗജന്യ സര്‍വീസ് നല്‍കുമെന്ന് ഹവായ് കണ്‍സ്യൂമര്‍ ബിസിനസ്സ് പ്രൊഡക്ട് സെന്റര്‍ ഡയറക്ടര്‍ അല്ലന്‍ വാങ് പറഞ്ഞു. ഹവായ്‌യുടെ കീഴിലുള്ള ബ്രാന്‍ഡാണ് ഹോണറും.

ഫ്രീ സര്‍വ്വീസിംഗില്‍ കേരളത്തിലെ വിതരണക്കാരുമായി കമ്പനി തീരുമാനത്തിലെത്തിയിട്ടുണ്ട്. ഫ്രീ സേവനം ലഭ്യമാക്കാന്‍ കേരളത്തിലെ എല്ലാ അംഗീകൃത, എക്‌സ്‌ക്ലൂസീവ് സര്‍വീസ് കേന്ദ്രങ്ങളിലും സാങ്കേതിക ടീമുകളെ സജ്ജമാക്കിയിട്ടുണ്ടെന്നും ഹവായ് അറിയിച്ചു. പ്രളയം ബാധിച്ച ഉപഭോക്താക്കളെ സഹായിക്കാന്‍ കസ്റ്റമര്‍ സര്‍വീസ് ടീമിനെ പൂര്‍ണ്ണമായി വിന്യസിച്ചിട്ടുണ്ട്. ഉപഭോക്താക്കള്‍ക്ക് ഫ്രീ റിപ്പയര്‍ സര്‍വീസസ് ഓഗസ്റ്റ് 31 വരെ ലഭിക്കും.