സംവിധായകന്‍ കെ.കെ.ഹരിദാസ് അന്തരിച്ചു

single-img
26 August 2018

സംവിധായകന്‍ കെ.കെ.ഹരിദാസ് അന്തരിച്ചു. കൊച്ചിയിലായിരുന്നു അന്ത്യം. വധു ഡോക്ടറാണ്, കല്യാണപിറ്റേന്ന്, കിണ്ണം കട്ട കള്ളന്‍, ഇക്കരെയാണെന്റെ മാനസം, വെക്കേഷന്‍, പഞ്ചപാണ്ഡവര്‍, ഒന്നാംവട്ടം കണ്ടപ്പോള്‍, ഗോപാലപുരാണം തുടങ്ങി ഇരുപതോളം ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്.

ഭാര്യ അനിത. മക്കള്‍ ഹരിത, സൂര്യദാസ്. പത്തനംതിട്ട മൈലപ്രയാണ് കെ.കെ.ഹരിദാസിന്റെ ജനനം. സഹോദരീ ഭര്‍ത്താവ് കണ്ണൂര്‍ രാജനാണ് ഹരിദാസിനെ സിനിമയിലേക്ക് കൈപിടിച്ചുയര്‍ത്തിയത്. ദിലീപ് ആദ്യമായി നായകനായി അഭിനയിച്ചത് ഹരിദാസിന്റെ ‘കാക്കയ്ക്കും പൂച്ചയ്ക്കും കല്യാണം’ എന്ന ചിത്രത്തിലായിരുന്നു. ഹരിദാസിന്റെ ചിത്രങ്ങളില്‍ ഏറ്റവും കൂടുതല്‍ പേരു നേടിക്കൊടുത്തത് ‘വധു ഡോക്ടറാണ്’ എന്ന ചിത്രമാണ്.