ജാതിയോ മതമോ നിറമോ എന്ന വേര്‍തിരിവുകളേ ഇല്ല; കെട്ടിപ്പിടിച്ച്, മുത്തം കൊടുത്ത്, കണ്ണീരണിഞ്ഞ് ദുരിതാശ്വാസ ക്യാമ്പില്‍ നിന്ന് വീടുകളിലേക്ക് തിരിച്ചു പോകുന്നവര്‍: വീഡിയോ വൈറല്‍

single-img
26 August 2018

കൊടുങ്ങല്ലൂര്‍ പുല്ലൂറ്റിലെ ദുരിതാശ്വാസ ക്യാമ്പില്‍ നിന്ന് ആളുകള്‍ വീടുകളിലേക്ക് തിരിച്ചു പോകുന്ന ദൃശ്യങ്ങള്‍ വൈറലാകുന്നു. കെട്ടിപ്പിടിച്ച്, മുത്തം കൊടുത്ത്, കണ്ണീരണിഞ്ഞാണ് പലരും ക്യാമ്പ് വിട്ടത്. മുസ്‌ലിമും ഹിന്ദുവും ക്രിസ്ത്യാനിയും എന്ന വേര്‍തിരിവില്ലാതെ ഒരമ്മ പെറ്റ മക്കളെ പോലെ ഈയൊര് സൗഹാര്‍ദ്ദമാണ് നമ്മള്‍ ആഗ്രഹിക്കുന്നത് എന്ന ക്യാപ്ഷനോടെയുള്ള ദൃശ്യം നിരവധിപേരാണ് ഷെയര്‍ ചെയ്തിരിക്കുന്നത്.

കൊടുങ്ങല്ലൂർ പുല്ലൂറ്റിലെ ദുരിതാശ്വാസ ക്യാംബിൽ നിന്ന് ആളുകൾ വീടുകളിലേക്ക് തിരിച്ചു പോകുന്ന ദൃശ്യങ്ങളാണിത്.. ഇവിടെ ജാതിയോ മതമോ നിറമോ ഉള്ളവനോ ഇല്ലാത്തവനോ എന്ന വേർതിരിവുകളേ ഇല്ല.. മനുഷ്യർ മാത്രം… അതെ മനുഷ്യത്വം മാത്രമാണ് സത്യം അത് മാത്രമാണ് നിലനിൽക്കേണ്ടതും.!

Posted by Geni Palemad on Thursday, August 23, 2018