Categories: Featured

ദുരിതാശ്വാസ ക്യാമ്പില്‍ ‘ജിമിക്കി കമ്മലിന്’ ചുവടുവച്ച് താരമായ ആസിയാബീവി ഇനി സിനിമയിലേക്ക്

പ്രളയബാധിതരുടെ ദുരിതാശ്വാസ ക്യാംപില്‍ ജിമിക്കി കമ്മല്‍ എന്ന പാട്ടിന് ചുവട് വെച്ച് വൈറലായ ആസിയ ബീവി ഇനി സിനിമയിലേക്ക്. കിസ്മത്ത് എന്ന ഹിറ്റ് ചിത്രം സംവിധാനം ചെയ്ത ഷാനവാസ് കെ ബാവക്കുട്ടി സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തിലാണ് ആസിയ ബീവി അഭിനയിക്കുക. ആസിയയുടെ നൃത്തവും ആത്മവിശ്വാസം നിറഞ്ഞു നില്‍ക്കുന്ന വീഡിയോയും കണ്ട സംവിധായകന്‍ തന്റെ അടുത്ത ചിത്രത്തില്‍ അഭിനയിക്കാന്‍ ക്ഷണിക്കുകയായിരുന്നു.

ചേരാനല്ലൂരില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ഓഗസ്റ്റ് 15നാണ് ആസിയ ബീവിയും കുടുംബവും വെട്ടിക്കല്‍ ബസേലിയസ് വിദ്യാനികേതനില്‍ എത്തിയത്. മൂകമായിരുന്ന ക്യാമ്പിനെ സന്തോഷമാക്കാന്‍ സംഘാടകര്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. കുട്ടികള്‍ക്ക് പാട്ടിനും ഡാന്‍സിനുമുള്ള വേദിയായി ക്യാമ്പ് മാറി.

‘എന്റമ്മേടെ ജിമിക്കി കമ്മല്‍’ എന്ന ഗാനം എത്തിയതോടെ അസിയ ബീവിയും അവരോടൊപ്പം ചേര്‍ന്നു. അതോടെ ക്യാമ്പിന്റെ അന്തരീക്ഷമാകെ മാറി. എല്ലാവരും ചുറ്റും നിന്ന് കൈ അടിക്കാനും പ്രോത്സാഹിപ്പിക്കാനും തുടങ്ങി. പാട്ടിന് ചേര്‍ന്ന രീതിയില്‍ സ്വന്തമായി സ്റ്റെപ്പൊക്കെ ചേര്‍ത്ത ആസിയ ബീവിയുടെ ഡാന്‍സിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ആസിയയുടെ ഡാന്‍സ് മൊബൈലില്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതോടെ സംഗതി വൈറലായി.

ജീവിതത്തെ എന്നും പുഞ്ചിരിയോടെ കാണാനാണ് തനിക്കിഷ്ടമെന്ന് ആസിയ ബീവി പറയുന്നു. ഇപ്പോള്‍ സംഭവിച്ചതെല്ലാം ദൈവത്തിന്റെ പരീക്ഷണമാണ്. അതുകൊണ്ട് സങ്കടം ഇല്ലെ. ജീവന്‍ തിരിച്ചുകിട്ടിയല്ലോ, നഷ്ടപ്പെട്ടതെല്ലാം വീണ്ടും ഉണ്ടാക്കാം. ജീവിതത്തിലെ നഷ്ടങ്ങളെക്കുറിച്ച് കൊടുക്കുന്നതിനേക്കാള്‍ നല്ലത് ജീവിക്കുന്ന സമയമത്രയും സന്തോഷമായിരിക്കണമെന്നാണ് തന്റെ ആഗ്രഹം. വെട്ടിക്കല്‍ മാര്‍ ബസേലിയസ് ക്യാമ്പ് തന്നെ ജീവിതത്തിലെ ഏഴു നല്ല ദിവസങ്ങള്‍ ആയിരുന്നു എന്നും ആസിയ പറഞ്ഞു.

ക്യാമ്പിലെത്തിയവര്‍ക്ക് വേണ്ടി എന്തു സഹായത്തിന് വേണ്ടിയും സന്നദ്ധസംഘടനകളും പഞ്ചായത്ത് ഭരണാധികാരികളും ഉണ്ടായിരുന്നു. എല്ലാവരുടെയും പെരുമാറ്റംകൊണ്ട് ക്യാമ്പ് ഒരു കുടുംബം പോലെയാണ് തോന്നിയത്. പാട്ടും ഡാന്‍സും കഥ പറച്ചിലുകളും എല്ലാമായി ക്യാമ്പ് ഒരു ആഘോഷമായിരുന്നു. നഷ്ടപ്പെടലിന്റെ വേദന അവിടെ അറിഞ്ഞതേയില്ല. ഒരാഴ്ചത്തേക്കുള്ള വീട്ടുസാധനങ്ങള്‍ ഉള്‍പ്പെടെ നല്‍കിയാണ് ക്യാമ്പിലെ ജീവനക്കാര്‍ തങ്ങളെ യാത്രയാക്കിയതെന്നും ആസിയ പറഞ്ഞു.

ആസിയ ബീവി ചേരാനല്ലൂര്‍ എടയാകുന്നം അമ്പലത്തിനടുത്ത് വാടകവീട്ടിലാണ് താമസം. വൈറ്റില ജംഗ്ഷനില്‍ ദിവസക്കൂലിക്ക് ട്രാഫിക് വാര്‍ഡനായി ജോലി ചെയ്ത് വരികയാണ്.

This post was last modified on August 26, 2018 11:20 am

Share

Recent Posts

  • Kerala
  • Latest News

യൂണിവേഴ്സിറ്റി കോളജിലെ ഉത്തരക്കടലാസ് വിവാദം ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്ന് ഡിജിപി

കോളജിനു പുറത്ത് സര്‍വകലാശാല പരീക്ഷയുടെ ഉത്തരക്കടലാസ് കണ്ടെത്തിയ സംഭവം ക്രൈംബ്രാഞ്ച‌് അന്വേഷിക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ

2 hours ago
  • Kerala
  • Latest News

നെടുങ്കണ്ടം ഉരുട്ടിക്കൊല: രാജ്കുമാറിനെ കസ്റ്റഡിയിലെടുത്തത് എസ്പി പറഞ്ഞിട്ടെന്ന് എസ്ഐയുടെ മൊഴി

നെടുങ്കണ്ടം ഉരുട്ടിക്കൊലക്കേസില്‍ എസ്പിക്കെതിരെ വെളിപ്പെടുത്തലുമായി മുൻ എസ്.ഐ.സാബു

3 hours ago
  • Breaking News
  • Kerala

ആദ്യപരിശോധനയിൽ ഉത്തരക്കടലാസ് ഉണ്ടായിരുന്നില്ല; പിന്നീട് കണ്ടെത്തിയതിൽ ദുരൂഹത : വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ കെ കെ സുമ

യൂണിവേഴ്‍സിറ്റി കോളേജിലെ വിദ്യാർത്ഥി യൂണിയൻ ഓഫീസിൽ ആദ്യം നടത്തിയ പരിശോധനയിൽ ഇല്ലാതിരുന്ന ഉത്തരക്കടലാസ് കെട്ടുകൾ പിന്നീട് കണ്ടെടുത്തതിൽ ദുരൂഹതയുണ്ടെന്ന് കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ കെകെ സുമ

4 hours ago
  • Kerala
  • Latest News

എസ്എഫ്ഐ ഏറ്റവുമധികം കൊലപാതകങ്ങൾ നടത്തിയ വിദ്യാർത്ഥി സംഘടനയെന്ന് എകെ ആന്റണി

സാക്ഷര കേരളം ലജ്ജിച്ച് തലതാഴ്ത്തേണ്ട സംഭവമാണ് യൂണിവേഴ്‍സിറ്റി കോളേജിൽ ഉണ്ടായതെന്നും ആന്റണി പറഞ്ഞു

5 hours ago
  • National

യുവാവും യുവതികളും ട്രിപ്പിളടിച്ച ബൈക്ക് വീണത് ബസ്സിനടിയില്‍; രണ്ട് മരണം: വീഡിയോ

ചെന്നൈ നന്ദാനം ദേശീയപാതയില്‍ വൈഎംസിഎക്ക് സമീപം ഇന്നു രാവിലെ 8.50നായിരുന്നു അപകടം. യുവതികളും യുവാവും ഉള്‍പ്പെടെ മൂന്നുപേര്‍ സഞ്ചരിച്ചിരുന്ന ബൈക്ക് ബസിനടിയിലേക്ക് വീഴുകയായിരുന്നു. എഞ്ചിനീയര്‍മാരും ആന്ധ്രപ്രദേശ് സ്വദേശികളുമായ…

9 hours ago
  • Latest News

തെറ്റുപറ്റി; നിര്‍വ്യാജം ഖേദം പ്രകടിപ്പിച്ച് മാതൃഭൂമി

ആര്‍ട്‌സ് ഫെസ്റ്റ് രജിസ്‌ട്രേഷന്‍ ഫോമിന്റെ ചിത്രം യൂണിവേഴ്‌സിറ്റി കോളേജിലെ യൂണിയന്‍ ഓഫീസില്‍ നിന്നും പിടിച്ചെടുത്ത ഉത്തരക്കടലാസ് എന്ന പേരില്‍ ഒന്നാം പേജില്‍ അച്ചടിച്ച സംഭവത്തില്‍ ഖേദം രേഖപ്പെടുത്തി…

10 hours ago

This website uses cookies.