വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച് വീഡിയോ പ്രചരിപ്പിച്ച അധ്യാപകന്‍ അറസ്റ്റില്‍

single-img
26 August 2018

വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച അധ്യാപകന്‍ അറസ്റ്റില്‍. ഡല്‍ഹിയിലെ ബുറാഡിയിലെ സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകനാണ് അറസ്റ്റിലായത്. പതിനഞ്ചുകാരിയായ വിദ്യാര്‍ഥിനിയെയാണ് അമ്പത്തിരണ്ടുകാരന്‍ പീഡിപ്പിച്ചത്. കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളില്‍ പീഡനദൃശ്യങ്ങള്‍ പ്രചരിച്ചതോടെയാണ് സംഭവം പുറത്താകുന്നത്.

അധ്യാപകന്‍ പരിചയക്കാരന് അയച്ചുനല്‍കിയ വീഡിയോ, ഇയാള്‍ ബ്‌ളാക്ക്‌മെയില്‍ ചെയ്യുന്നതിനു വേണ്ടി പ്രചരിപ്പിക്കുകയായിരുന്നു. ഇതേതുടര്‍ന്ന് പോലീസ് അധ്യാപകനെ അറസ്റ്റ് ചെയ്തു. ജൂണില്‍ പകര്‍ത്തിയ വീഡിയോയാണ് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതെന്നാണു സൂചന.

എത്രകാലമായി അധ്യാപകന്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിക്കുന്നു, മറ്റുകുട്ടികളും ഇയാള്‍ക്ക് ഇരയായിട്ടുണ്ടോ എന്നീ കാര്യങ്ങളില്‍ പോലീസ് അന്വേഷണം നടത്തുകയാണ്. സ്വരൂപ് നഗറിലാണ് ഇരയായ പെണ്‍കുട്ടിയുടെ കുടുംബം താമസിക്കുന്നത്.