മോനെ ഗോസ്വാമി നീ തീര്‍ന്നു: അജു വര്‍ഗീസ്

single-img
26 August 2018

മലയാളികളെ അധിക്ഷേപിച്ച റിപബ്ലിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമിയെ പരിഹസിച്ച് നടന്‍ അജു വര്‍ഗീസ്. ഫേസ്ബുക്കിലൂടെയാണ് അജു വര്‍ഗീസ് പ്രതിഷേധം അറിയിച്ചത്. ‘മോനെ ഗോസ്വാമി നീ തീര്‍ന്നു’വെന്നാണ് അജു കുറിച്ചത്. ഇതിന് പിന്തുണയുമായി നിരവധി പേര്‍ രംഗത്തെത്തി. പലരും അജുവിനെ അനുകൂലിച്ച് കമന്റുകള്‍ പോസ്റ്റ് ചെയ്തപ്പോള്‍ ചുരുക്കം ചിലര്‍ അജുവിനെ വിമര്‍ശിച്ചും രംഗത്തെത്തിയിട്ടുണ്ട്.

കേരളത്തിലേത് നാണംകെട്ട ജനതയെന്ന് അര്‍ണബ്; പൊങ്കാലയുമായി മലയാളികൾ