കേരളത്തിന് 1200 കിലോ അരിയും പരിപ്പുമെത്തിച്ച് സണ്ണി ലിയോണ്‍

single-img
24 August 2018

കേരളത്തിന് സഹായവുമായി ബോളിവുഡ് താരം സണ്ണി ലിയോണ്‍. ദുരിതമനുഭവിക്കുന്നവര്‍ക്ക് 1200 കിലോ അരിയും പരിപ്പുമാണ് സണ്ണി ലിയോണ്‍ എത്തിച്ചത്. ‘1200 കിലോ അരിയും പരിപ്പും എത്തിക്കുന്നത് വഴി ഇനിയും കുറേ കൂടി ആളുകള്‍ക്ക് ഭക്ഷണമെത്തിക്കാന്‍ കഴിയും എന്നാണ് പ്രതീക്ഷിക്കുന്നത്.

ഈ വലിയ സംരഭത്തിലെ ഒരു ചെറിയ തുള്ളിയാണ് എന്നറിയാം, എങ്കിലും കേരളത്തിന് വേണ്ടി ഇനിയും കൂടുതല്‍ സഹായങ്ങള്‍ ചെയ്യാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്നാഗ്രഹിക്കുന്നു. മനുഷ്യത്വത്തിന്റെ ആര്‍ദ്രമായ മുഖം കണ്ടു. കേരളത്തിനെ സഹായിക്കാനായി ജുഹുവിലെ ‘ബി’യില്‍ ഒരു പരിപാടി സംഘടിപ്പിച്ചവര്‍ക്ക് നന്ദി’ സണ്ണി ലിയോണ്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

നേരത്തെ, സണ്ണി ലിയോണ്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 5 കോടി സംഭാവന നല്‍കിയെന്ന് വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും എത്ര തുകയാണ് എന്ന് വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ലെന്ന് സണ്ണി ലിയോണ്‍ പറഞ്ഞു.