വരാപ്പുഴ ശ്രീജിത്ത് കസ്റ്റഡി മരണം: മുന്‍ എസ്.പി എ.വി ജോര്‍ജിനെ തിരിച്ചെടുത്തു

single-img
24 August 2018

കൊച്ചി: വരാപ്പുഴ ശ്രീജിത്ത് കസ്റ്റഡി മരണക്കേസുമായി ബന്ധപ്പെട്ട് സസ്‌പെന്‍ഷനിലായിരുന്ന മുന്‍ എറണാകുളം റൂറല്‍ എസ്.പി എ.വി ജോര്‍ജിനെ തിരിച്ചെടുത്തു. ശ്രീജിത്തിന്റെ മരണത്തില്‍ എ.വി ജോര്‍ജിന് പങ്കില്ലെന്ന് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിനെ തുടര്‍ന്നാണ് തിരിച്ചെടുത്തത്. അതേസമയം, വകുപ്പ് തല അന്വേഷണം തുടരുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. ഇന്റലിജന്‍സ് വിഭാഗത്തിലാണ് ജോര്‍ജിനെ നിയമിച്ചത്.