‘വീഡിയോ എടുത്തോ, പക്ഷേ മമ്മൂട്ടിയെ കാണിക്കരുത്’; സോഷ്യല്‍ മീഡിയയില്‍ തരംഗമായി മുത്തശ്ശി

single-img
23 August 2018

ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് സഹായവുമായെത്തിയ ഒരു മുത്തശ്ശിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. തന്റെ അക്കൗണ്ടില്‍ ആകെയുണ്ടായിരുന്ന ഒരു ലക്ഷം രൂപയും ദുരിത ബാധിതരെ സഹായിക്കാനായി നല്‍കിയിരിക്കുകയാണ് മുത്തശ്ശി.

https://www.facebook.com/asif.shameer.3/videos/280838849384617/

എന്നാല്‍ മുത്തശ്ശി ശ്രദ്ധേയയായത് ദുരിതാശ്വാസ നിധിയിലേക്ക് പണം കൊടുത്തതു കൊണ്ട് മാത്രമല്ല. കാശും സാധനങ്ങളും നല്‍കിയ ശേഷം ക്യാമ്പില്‍ നിന്ന് പുറത്തിറങ്ങവെയുള്ള ശാന്തകുമാരിയെന്ന അമ്മയുടെ മാസ് ഡയലോഗ് കൊണ്ടാണ്. ‘ വിഡിയോ എടുത്തോ, പക്ഷേ മമ്മൂട്ടിയെ കാണിക്കരുത്. മൂപ്പര് ബന്ധം ഒഴിയും എന്റെ സൗന്ദര്യം കണ്ടിട്ട്’ എന്ന് പറയുമ്പോള്‍ ആ മനസ്സിന്റെ സൗന്ദര്യം പ്രകടമായിരുന്നു.

മൂന്ന് വര്‍ഷം മുമ്പ് ഭര്‍ത്താവ് മരിച്ച ശാന്തകുമാരി വാടക വീട്ടിലാണ് താമസം. ഇടയ്ക്ക് വീണ് പരിക്കേറ്റ കയ്യുമായാണ് ക്യാമ്പിലെത്തിയതെങ്കിലും ആ മുഖത്തും മനസ്സിലുമുള്ള ആര്‍ജ്ജവം പലര്‍ക്കും മാതൃകയാണ്.