ദുരിതാശ്വാസ ക്യാമ്പുകളില്‍ പ്രതിദിനം രണ്ട് ലക്ഷം പൂരിയുണ്ടാക്കി നല്‍കുന്ന രാജസ്ഥാനികള്‍: വീഡിയോ

single-img
23 August 2018

ദുരിതാശ്വാസ ക്യാമ്പുകളില്‍ ദിവസവും രണ്ട് ലക്ഷം പൂരികളാണ് കേരളത്തില്‍ താമസിക്കുന്ന മാര്‍വാടികള്‍ നല്‍കുന്നത്. കേരളത്തില്‍ ബിസിനസ്സിനായി വന്ന രാജസ്ഥാനികളാണ് തികച്ചും സൗജന്യമായി പൂരിയും കറികളും ഉണ്ടാക്കി നല്‍കുന്നത്. എറണാകുളം പനമ്പള്ളി നഗര്‍ 11 ക്രോസ് റോഡില്‍ താമസിക്കുന്നവരാണ് പ്രളയക്കയത്തില്‍ വീണ മനുഷ്യരുടെ വിശപ്പകറ്റാന്‍ ക്യാംപ് ഒരുക്കിയത്.

ഈ വീഡിയോയിൽ കാണുന്നത് എറണാകുളത്തെ ഒരു തട്ടുകടയുടെ ദൃശ്യമല്ല… പനമ്പള്ളി നഗർ 11th ക്രോസ്സ് റോഡിൽ എറണാകുളത്തു താമസിക്കുന്ന രാജസ്ഥാനികളായ ആൾക്കാർ (മാർവാടികൾ) ഒരുക്കിയ ഒരു ക്യാമ്പ്… ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് ഭക്ഷണം തയ്യാറാക്കുന്ന ഒരു ക്യാമ്പ്…. അവരിൽ രണ്ടുമൂന്നുപേരുടെ അടുത്തടുത്തുള്ള വീടുകളിലും, മുന്നിലുള്ള റോഡിലും നൂറു കണക്കിന് മനുഷ്യർ, സ്ത്രീകളും, പ്രായമായവരും, കുട്ടികളും ഇരുന്നു പൂരി ഉണ്ടാക്കുന്നു…. ദിവസ്സം. 25000 പാക്കറ്റ് വീതം ഉണ്ടാക്കി വിതരണം ചെയ്യുന്നു… ഒരു പാക്കറ്റിൽ 8 പൂരിയും ഒരു ചെറിയ കവറിൽ അച്ചാറും…. ഒരാഴ്ച വരെ ഇത് കേടുകൂടാതെയിരിക്കും….. വളരെ വൃത്തിയായി, അലൂമിനിയം ഫോയിൽ കവറിൽ പാക്ക് ചെയ്തു അയക്കുന്നു…. ദുരന്തം തുടങ്ങിയ 15 നു തുടങ്ങിയതാണ്…. നിലത്തിരുന്നു പൂരി വറുത്തു കോരുന്നവർ എറണാകുളത്തെ അറിയപ്പെടുന്ന ബിസിനസുകാർ… അഞ്ചു വയസ്സ് മുതലുള്ള കുട്ടികൾ പാക്കിങ്ങിലും, സാധനങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും കൊടുക്കുന്നതിലും സജീവം…. സ്ത്രീകളും, കൗമാരക്കാരും മാവ് കുഴക്കുന്നു, പൂരി പരത്തുന്നു….. യുവാക്കൾ, മൊബൈൽ ആപ്പ് ഉണ്ടാക്കി ആവശ്യാക്കാർക്കു ഭക്ഷണം എത്തിക്കുന്നു…. ജോലിയെടുക്കുന്ന എല്ലാവര്ക്കും സമയാസമയത് ചായയും, ഭക്ഷണവും ഉണ്ടാക്കി കൊടുക്കുന്നു….. !!അറിഞ്ഞും കേട്ടും അവിടേക്കു വരുന്ന രാജസ്ഥാനികൾ…. വരുന്നവർ വരുന്നവർ അവരാൽ കഴിയുന്നത് ചെയ്യുന്നു….. ചുരുക്കം ചില മലയാളികളും…. ഞാനും കൂട്ടുകാരും ഒപ്പം കൂടുന്നു…. അവരുടെയൊപ്പം പണിയെടുത്തപ്പോൾ, ശെരിക്കും എന്തൊരു ആത്മ സംതൃപ്തി….. പണ്ട് നമ്മുടെയൊക്കെ നാട്ടിൽ നടക്കുന്ന കല്യാണ ഒരുക്കങ്ങൾ പോലെ…. ഇത് ഇനിയും തുടർന്ന് കൊണ്ടേയിരിക്കും, ദുരിതം ഒഴിയും വരെ…!!ഇവരൊക്കെയല്ലേ ശെരിക്കും ദൈവങ്ങൾ ? സെൽഫികളില്ല…. പബ്ലിസിറ്റിയില്ല….. സ്വന്തം കാശുകൊടുത്തു ഓരോ ദിവസ്സവും രണ്ടു ലക്ഷം പൂരി കൊടുക്കുന്നു എന്നത് ചെറിയ കാര്യമോ ? ശെരിക്കും ഭൂമിയിലെ ദൈവങ്ങൾ….. മലയാളികൾ എത്ര ഭാഗ്യവാന്മാരാണ്…. ലോകം മുഴുവൻ നമുക്കായി കൈകോർക്കുന്നു…!!

Posted by Shiby PK on Sunday, August 19, 2018

എട്ടു പൂരികളും അച്ചാറുമടങ്ങുന്ന 25000 ഭക്ഷണ പൊതികളാണ് ദിവസവും ഇവര്‍ വിതരണം ചെയ്യുന്നത്. സ്ത്രീകളും പ്രായമായവരും കുട്ടികളുമുള്‍പ്പെടെ നൂറോളം പേരാണ് സംഘത്തിലുള്ളത്. ഇവരുടെ കാരുണ്യപ്രവര്‍ത്തനത്തിന്റെ ചിത്രങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ വൈറലാകുകയാണ്.

പതിനഞ്ചാം തീയതി മുതല്‍ ഇവര്‍ ഇവിടെ ഭക്ഷണമൊരുക്കുകയാണ്. പ്രളയ ദുരിതം തീരുന്നതുവരെ ഇരുടെ കാരുണ്യപ്രവര്‍ത്തനം തുടരും. നിലത്തിരുന്നു പൂരി വറുത്തു കോരുകയാണ് ഇവര്‍. അഞ്ചു വയസ്സുള്ള കുട്ടിയും ഒത്തൊരുമയോടെ കാര്യങ്ങള്‍ ചെയ്യുന്നുണ്ട്.

ദിവസം 25000 പാക്കറ്റ് വീതം ഉണ്ടാക്കി വിതരണം ചെയ്യുന്നു. ഒരു പാക്കറ്റില്‍ 8 പൂരിയും ഒരു ചെറിയ കവറില്‍ അച്ചാറും ഉണ്ട്. ഒരാഴ്ച വരെ ഇത് കേടുകൂടാതെയിരിക്കും. വളരെ വൃത്തിയായി, അലൂമിനിയം ഫോയില്‍ കവറില്‍ പാക്ക് ചെയ്തു അയക്കുകയാണ്.

സ്ത്രീകളും കുട്ടികളുമാണ് പാചകത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. യുവാക്കള്‍, മൊബൈല്‍ ആപ്പ് ഉണ്ടാക്കി ആവശ്യാക്കാര്‍ക്കു ഭക്ഷണം എത്തിക്കുന്നു. ജോലിയെടുക്കുന്ന എല്ലാവര്‍ക്കും സമയാസമയത്ത് ചായയും, ഭക്ഷണവും ഉണ്ടാക്കി കൊടുക്കുന്നു.

സ്വന്തം കയ്യിലെ കാശ് മുടക്കി രണ്ടുലക്ഷം പൂരികളും കറികളും ദിവസവും ഉണ്ടാക്കി നല്‍കുന്ന ഈ രാജസ്ഥാനികളുടെ കാരുണ്യപ്രവര്‍ത്തനം സാമൂഹ്യമാധ്യമങ്ങള്‍ കയ്യടിയോടെയാണ് സ്വീകരിക്കുന്നത്.