സ്വര്‍ണ്ണ ഇലകള്‍ ഘടിപ്പിച്ച 15 കിലോ ഭാരമുള്ള കേക്ക്; പ്രിയങ്ക നിക്ക് വിവാഹനിശ്ചയ കേക്ക് വാര്‍ത്തയാകുന്നു

single-img
23 August 2018

ഏവരും ഏറെ ചര്‍ച്ചചെയ്യുകയും ആകാംഷയോടെ കാത്തിരിക്കുകയും ചെയ്യുന്ന ഒന്നാണ് ബോളിവുഡ് താരം പ്രിയങ്ക ചോപ്രയും പോപ് ഗായകന്‍ നിക് ജോനാസും തമ്മിലെ വിവാഹം. കഴിഞ്ഞ ശനിയാഴ്ച മുംബൈയില്‍ വച്ച് ഇരുവരുടേയും വിവാഹനിശ്ചയം നടന്നിരുന്നു. നിക്കിന്റെ മാതാപിതാക്കളും സുഹൃത്തുക്കളും വിവാഹനിശ്ചയത്തില്‍ പങ്കെടുക്കാന്‍ അമേരിക്കയില്‍ നിന്നും വന്നിരുന്നു.

വിവാഹനിശ്ചയത്തിന് ഇവര്‍ മുറിച്ച കേക്കാണ് ഇപ്പോള്‍ സംസാരവിഷയം. 15 കിലോ ഭാരമുള്ള കേക്ക് അലങ്കരിച്ചിരിക്കുന്നത് 24 കാരറ്റിന്റെ സ്വര്‍ണ്ണ ഇലകള്‍ കൊണ്ടാണ്. വിശേഷാവസരങ്ങളില്‍ സെലിബ്രിറ്റീസിനായി കേക്കുകള്‍ തയ്യാറാക്കുന്ന ടിയര്‍നോം പേറ്റിസീര്‍ ഉടമയും പ്രശസ്ത ഷെഫുമായ വസിഷ്ടയാണ് കേക്ക് ഉണ്ടാക്കിയിരിക്കുന്നത്.

ടിയര്‍നോമിന്റെ ഇന്‍സ്റ്റഗ്രാം അക്കൌണ്ടിലൂടെയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്. ബട്ടര്‍ക്രീം, പിങ്ക് ഓര്‍ക്കിഡ്, ഹൈഡ്രാന്‍ജിയ, ബെറി, 24 കാരറ്റ് സ്വര്‍ണ്ണ ഇലകള്‍ എന്നിവ കൊണ്ടാണ് കേക്ക് അലങ്കരിച്ചിരിക്കുന്നത്. മൂന്നുപേര്‍ ചേര്‍ന്നാണ് കേക്ക് താങ്ങിയെടുത്തത്.