വീണ്ടും ആർഎസ്എസ് വ്യാജ പ്രചരണം: രക്ഷാപ്രവർത്തനത്തിനിടെ മുതുക് ചവിട്ടുപടിയാക്കിയ ജെയ്‌സലിനെ ആർഎസ്എസ് പ്രവർത്തകനാക്കി സംഘപരിവാർ പ്രചരണം

single-img
22 August 2018

പ്രളയബാധിത രക്ഷാപ്രവർത്തനങ്ങൾക്കിടെ ഉയർന്നു നിൽക്കുന്ന ബോട്ടിലേക്ക് കയറാൻ വിഷമിച്ച് നിന്ന സ്ത്രീകൾക്ക് തന്റെ മുതുക് ചവിട്ടുപടിയാക്കി നിന്ന് കൊടുത്ത ജെയ്‌സലിനെ ആർഎസ്എസ് പ്രവർത്കനാക്കി സംഘപരിവാർ പ്രചരണം. രക്ഷാപ്രവർത്തനത്തിനിടെ സ്ത്രീകൾക്കു കയറാൻ വെള്ളത്തിൽ ഇറങ്ങി നിന്ന് മുതുക് ചവിട്ടുപടിയായി നൽകിയ ജെയ്‌സലിന്റെ പ്രവർത്തി സോഷ്യൽമീഡിയ കൈയടിയോടെയാണ് സ്വീകരിച്ചത്.

പ്രളയ ബാധിതരായവരെ സഹായിക്കുന്ന ആർഎസ്എസ് പ്രവർത്തകൻ എന്ന അടിക്കുറിപ്പോടെയാണ് പ്രസ്തുത വീഡിയോ പ്രചരിക്കുന്നത്. ഉത്തരേന്ത്യയിലാണ് ഈ വിധം സംഘപരിവാർ പ്രചരണം നടത്തുന്നത്. കഴിഞ് ദിവസം മന്ത്രി വി എസ് സുനിൽ കുമാറിനെ ആർഎസ്എസ് കാര്യവാഹക് ആയി ചിത്രീകരിച്ച് പ്രചരണം നടത്തിയിരുന്നു.

ജെയ്‌സലിന് സമ്മാനവുമായി സംവിധായകൻ വിനയൻ രംഗത്തെത്തിയിരുന്നു ജെയ്‌സലിന് ഒരു ലക്ഷം രൂപ സമ്മാനം നൽകാൻ തൻ ആഗ്രഹിക്കുന്നുവെന്ന് വിനയൻ ഫേസ്ബുക്കിലൂടെ വെളിപ്പെടുത്തിയിരുന്നു. ഒറ്റമുറി ഷെഡ്ഡിൽ കഴിയുന്ന ജെയ്‌സലിന്റെ കുടുംബത്തിന് ഇങ്ങനൊരു ചെറിയസമ്മാനം കൊടുക്കുന്നത് ജീവൻ പണയംവച്ചു പോലും ദുരിതാശ്വാസ പ്രവർത്തനം നടത്തിയ നാട്ടിലെ ചെറുപ്പക്കാർക്ക് ഒരു പ്രോൽസാഹനമാകുമെന്ന് താൻ കരുതുന്നതായി വിനയൻ പറയുന്നു.

 

https://www.facebook.com/deepakarora.adv/videos/2045395772158565/