ദു​രി​താ​ശ്വാ​സ ക്യാമ്പി​ലെ സം​ഘ​ര്‍​ഷം: സി​പി​എം ലോ​ക്ക​ല്‍ സെ​ക്ര​ട്ട​റി​ക്കെ​തി​രെ ജാമ്യമില്ലാ വകുപ്പുപ്രകാരം കേ​സ്

single-img
22 August 2018

കൊ​ച്ചി: ദു​രി​താ​ശ്വാ​സ ക്യാ​ന്പി​ല്‍ പോ​ലീ​സി​ന്‍റെ കൃ​ത്യ​നി​ര്‍​വ​ഹ​ണം ത​ട​സ​പ്പെ​ടു​ത്തി​യ​തി​ന് സി​പി​എം ലോ​ക്ക​ല്‍ സെ​ക്ര​ട്ട​റി​ക്കെ​തി​രെ കേ​സ്. കൊ​ച്ചി നാ​യ​ര​മ്പ​ലം ലോ​ക്ക​ല്‍ സെ​ക്ര​ട്ട​റി ഉ​ല്ലാ​സി​നെ​തി​രെ​യാ​ണ് ജാ​മ്യ​മി​ല്ലാ വ​കു​പ്പ് പ്ര​കാ​രം കേ​സെ​ടു​ത്ത​ത്. ക്യാ​മ്പി​ലെ വ​സ്തു​ക​ള്‍ വി​ത​ര​ണം ചെ​യ്യു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ര്‍​ക്ക​ത്തി​നി​ടെ​യാ​ണ് ഇ​യാ​ള്‍ പോ​ലീ​സി​നോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ​ത്.

എറണാകുളംജില്ലയിലെ വൈപ്പിൻകരയിൽ നായരമ്പലം ഭഗവതിവിലാസം സ്കൂളിൽ ദുരിതാശ്വാസക്യാമ്പിലെ അരി കടത്താൻ ശ്രമിച്ച എൽ സി സെക്രട്ടറിയെ നാട്ടുകാർ തടഞ്ഞപ്പോൾ പോലീസ് ഇടപെട്ടു . കോപാകുലനായ എൽ സി സെക്രട്ടറി അരി ചാക്ക് പോലീസ് ഉദ്യോഗസ്ഥന്റെ തലയിൽ വയ്ക്കുന്നു

Posted by Sreejith Vasudevan Nair on Monday, August 20, 2018

സംഘര്‍ഷത്തിനിടെ എ എസ് ഐയുടെ തലയിലേയ്ക്ക് ഉല്ലാസ് ദുരിതാശ്വാസ ക്യാമ്പിലെ വസ്തുക്കള്‍ എടുത്തുവയ്ക്കാന്‍ ശ്രമിക്കുന്ന വീഡിയോ പ്രചരിച്ചിരുന്നു.

ക്യാമ്പില്‍ വസ്തുക്കള്‍ വിതരണം ചെയ്യുന്നതില്‍ വിവേചനമെന്ന പരാതിയെത്തുടര്‍ന്നായിരുന്നു പൊലിസ് ക്യാമ്പിലെത്തിയത്. ദുരിതാശ്വാസത്തിന് ഉപയോഗിക്കുന്ന വാഹനത്തില്‍ ഡിവൈഎഫ്ഐയുടെ കൊടി കെട്ടിയതിനെത്തുടര്‍ന്നായിരുന്നു തര്‍ക്കം തുടങ്ങിയത്. നായരമ്പലം ഗ്രാമപ്പഞ്ചായത്തില്‍ ഒമ്പത് ക്യാമ്പുകളാണ് പ്രവര്‍ത്തിച്ചത്. ഇവയ്‌ക്കെല്ലാം കൂടി നായരമ്പലം മംഗല്യ ഓഡിറ്റോറിയവും ഭഗവതി വിലാസം സ്‌കൂളും കേന്ദ്രീകരിച്ചാണ് ഭക്ഷണമൊരുക്കിയത്.

നായരമ്പലം ഭഗവതി വിലാസം സ്‌കൂളിലെ ക്യാമ്പില്‍ മൂവായിരത്തിലേറെ പേര്‍ ഉണ്ടായിരുന്നു. ഇവിടത്തെ ക്യാമ്പ് നടത്തിപ്പിന് ഒരു കമ്മിറ്റി രൂപവത്കരിക്കാന്‍ നടത്തിയ ശ്രമങ്ങള്‍ സി.പി.എം. ഭരണമുള്ള പഞ്ചായത്ത് അട്ടിമറിച്ചതായും ആരോപണമുയര്‍ന്നു.

ക്യാമ്പില്‍നിന്നുള്ള സാധനങ്ങളുടെ നീക്കം പൂര്‍ണമായും ചിലരുടെ കൈകളില്‍ ഒതുങ്ങിയതും വലിയ വിമര്‍ശനങ്ങള്‍ക്ക് ഇട വരുത്തിയിരുന്നു.