കേരള കേരള ഡോണ്ട് വറി കേരള: മലയാളികൾക്കു വേണ്ടി ഉറക്കെപ്പാടി എ ആർ റഹ്മാൻ

single-img
22 August 2018

പ്രളയത്തിനെതിരെ പൊതുന്ന കേരളത്തിന് ഐക്യദാർഡ്യവുമായി വിഖ്യാത സംഗീതജ്ഞൻ എ ആർ റഹ്മാൻ. സൻഫ്രാൻസിസ്‌കോയിൽ സംഗീതിപരിപാടി അവതരിപ്പിക്കവേയാണ് റഹ്മാൻ കേരളത്തിനുവേണ്ടി രംഗത്തെത്തിയത്. ‘കേരള കേരള ഡോണ്ട് വറി കേരള’ എന്ന് റഹ്മാൻ പാടിയപ്പോൾ സദസ്സ് കരഘോഷത്തോടെ സ്വീകരിച്ചു.

തന്റെ പ്രശസ്തമായ ‘മുസ്തഫാ മുസ്തഫാ’ എന്ന ഗാനത്തിന്റെ വരികളാണ് കേരളത്തിനുവേണ്ടി അദ്ദേഹം മാറ്റിപ്പാടിയത്. ഗാനത്തിന്റെ ദൃശ്യം ആരാധകർ സോഷ്യൽ മീഡിയയിൽ പോസ്റ്റ്‌ചെയ്തത് നിമിഷ നേരം കൊണ്ട് വൈറലാകുകയായിരുന്നു.

 

കേരള കേരള ഡോണ്ട് വറി കേരള

കേരള കേരള ഡോണ്ട് വറി കേരള: മലയാളികൾക്കു വേണ്ടി ഉറക്കെപ്പാടി എ ആർ റഹ്മാൻ http://www.evartha.in/2018/08/22/24323423-2.html

Posted by Evartha TV on Tuesday, August 21, 2018

 

കേരളം പ്രളയത്തിൽ മുങ്ങിനിൽക്കുമ്പോൾ കഴിഞ്ഞ 17ന് റഹ്മാൻ സംസ്ഥാനത്തിനു വേണ്ടി ട്വീറ്റ് ചെയ്തിരുന്നു. ‘കേരളം ഞങ്ങളുടെ പ്രാർഥനയിലുണ്ട്. ഇതും കടന്നുപോകും. ശക്തരായിരിക്കൂ’ എന്ന ട്വീറ്റും സോഷ്യൽ മീഡിയ നന്ദിയോടെ ഏറ്റെടുക്കുകയായിരുന്നു.