തിരുവനന്തപുരം അമ്പലത്തറ ബൈപ്പാസ് റോഡിൽ ടാങ്കറും ബൈക്കും കൂട്ടിയിടിച്ച് ദമ്പതികൾക്ക് ദാരുണാന്ത്യം

single-img
21 August 2018

തിരുവനന്തപുരം കോവളം ബൈപ്പാസ് റോഡിൽ ടാങ്കറും ബൈക്കും കൂട്ടിയിടിച്ച് ദമ്പതികൾ മരിച്ചു. പാച്ചല്ലൂർ വാഴമുട്ടം മഞ്ചാടിവീട്ടിൽ മധു (40), ഭാര്യ രജനി (35) എന്നിവരാണ് ഇന്ന് രാവിലെ ഏഴുമണിയോടെയുണ്ടായ അപകടത്തിൽ മരിച്ചത്. കുമരിചന്ത ജംഗ്ഷനു സമീപം സർവീസ് റോഡിൽ നിന്ന് ബൈപ്പാസ് റോഡിലേക്ക് കയറുന്നതിനിടെ ദമ്പതികൾ സഞ്ചരിച്ചിരുന്ന ബൈക്കിൽ തിരുവല്ലം ഭാഗത്ത് നിന്ന് വന്ന ടാങ്കർ ഇടിച്ച് കയറുകയായിരുന്നു.

പ്രവാസിയായ മധു പുതിയ വീടിന്റെ പാലുകാച്ചൽ ചടങ്ങുകൾക്കായി ഒരു മാസം മുമ്പാണ് നാട്ടിലെത്തിയത്. ഈ മാസം 24ന് നടക്കുന്ന പാലുകാച്ചൽ ചടങ്ങിനായി ബന്ധുവിനെ ക്ഷണിക്കാൻ പോകുന്നതിനിടെയാണ് അപകടമുണ്ടായത്.