ഒമാനില്‍ വാഹനാപകടത്തില്‍ ആറു പേര്‍ മരിച്ചു

single-img
21 August 2018

ഒമാനിലെ സലാല റൂട്ടില്‍ ബഹജ എന്ന സ്ഥലത്തുണ്ടായ വാഹനാപകടത്തില്‍ ആറു പേര്‍ മരിച്ചു. സലാലയില്‍ നിന്നും വരുകയായിരുന്ന ദുബായ് രജിസ്‌ട്രേഷനുള്ള വാഹനത്തിലെ ഒരാളും സലാലയിലേക്ക് പോകുകയായിരുന്ന വാഹനത്തിലുള്ള അഞ്ച് പേരുമാണ് മരിച്ചത്.

വാഹനം കൂട്ടിയിടിച്ച് കത്തിക്കരിഞ്ഞതിനാല്‍ ആരെയും തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. മൃതദേഹങ്ങള്‍ ഹൈമ ഹോസ്പിറ്റലില്‍ സൂക്ഷിച്ചിരിക്കുന്നു. തിരിച്ചറിയാനുള്ള ശ്രമം ആര്‍.ഓ.പി നടത്തിവരികയാണ്.