ചുറ്റും പ്രളയജലം; എന്തായാലും വലതുകാല്‍ വെച്ച് കേറാന്‍ പറ്റില്ല…; നവവധുവിനെയുമെടുത്ത് വീടിനുള്ളില്‍ കയറുന്ന വരന്റെ വിഡിയോ വൈറല്‍

single-img
21 August 2018

വിവാഹം കഴിഞ്ഞു വീട്ടിലെത്തിയ പുതുപ്പെണ്ണിനും ചെറുക്കനും ഇറങ്ങേണ്ടി വന്നത് മുട്ടൊപ്പമുള്ള പ്രളയജലത്തിലേക്കാണ്. നനഞ്ഞു കുതിര്‍ന്ന സാരി പൊക്കി പിടിച്ച് ഗൃഹപ്രവേശം നടത്തേണ്ട അവസ്ഥയിലെത്തി നവവധു. എന്നാല്‍ ഭാര്യയെ ബുദ്ധിമുട്ടിച്ചില്ല ഭര്‍ത്താവ്.

വാഹനത്തില്‍നിന്നു പൊക്കിയെടുത്ത് പ്രളയജലത്തിലൂടെ നടന്ന് വീടിനുള്ളില്‍ കയറ്റി. എടുത്തോളൂ, എടുത്തോളൂ എന്നു പറഞ്ഞ് വരനെ ചുറ്റുമുള്ളവര്‍ പ്രോത്സാഹിപ്പിക്കുന്നത് വിഡിയോയില്‍ കേള്‍ക്കാം. സ്ഥലം ഏതാണെന്നോ വിഡിയോയില്‍ ഉള്ള ആളുകള്‍ ആരാണെന്നോ എവിടെ നിന്നാണെന്നോ വ്യക്തമല്ല. എങ്കിലും പ്രളയകാലത്തെ വിവാഹ വിഡിയോ വൈറലാവുകയായിരുന്നു.

https://www.facebook.com/maxmedia123/videos/382946425572470/