‘നിങ്ങള്‍ ഇപ്പോള്‍ സൃഷ്ടിക്കുന്നത് ചരിത്രമാണ്; ഇങ്ങനെയൊരവസരത്തില്‍ എന്തുചെയ്യാന്‍ കഴിയുമെന്ന് ലോകത്തെ കാണിച്ചു കൊടുക്കുകയാണ്; വാളന്റിയര്‍മാര്‍ക്ക് കരുത്തു പകര്‍ന്ന് ജില്ലാ കളക്ടര്‍ വസുകി: വീഡിയോ

single-img
20 August 2018

‘നിങ്ങള്‍ എന്തുചെയ്യുന്നു എന്ന് മനസ്സിലാക്കിയിട്ടുണ്ടോ..? നിങ്ങള്‍ ഇപ്പോള്‍ സൃഷ്ടിക്കുന്നത് ചരിത്രമാണ്. ഇങ്ങനെയൊരവസരത്തില്‍ നമുക്ക് എന്തുചെയ്യാന്‍ കഴിയുമെന്ന് ലോകത്തെ കാണിച്ചു കൊടുക്കുകയാണ്. ദേശീയ അന്താരാഷ്ട്ര മാധ്യമങ്ങള്‍ വരെ കേരളത്തിലെ രക്ഷാപ്രവര്‍ത്തനത്തെക്കുറിച്ച് സംസാരിച്ചു കൊണ്ടിരിക്കുകയാണ്. സ്വാതന്ത്ര്യസമര കാലത്ത് പോരാടിയതുപോലെയാണ് ഇപ്പോള്‍ നമ്മള്‍ പ്രവര്‍ത്തിക്കുന്നത്.

നമ്മുടെ നാട്ടില്‍ നിന്ന് തന്നെ ഇത്രയേറെ സഹായങ്ങളും സാധനങ്ങളുമെല്ലാം ക്യാമ്പിലേക്ക് ലഭിക്കുന്നുവെന്നത് ശരിക്കും പ്രശംസനീയമാണ്. എയര്‍പോട്ടിലെത്തുന്ന സാധനങ്ങള്‍ എടുത്തുപൊക്കുക എന്നതുതന്നെ വലിയ പ്രയാസമുള്ള ജോലിയാണ്. നിങ്ങള്‍ ഇപ്പോള്‍ സ്വമേധയാ ചെയ്യുന്ന ജോലികള്‍ കൂലിക്ക് ചെയ്യിക്കുകയാണെങ്കില്‍ കോടികള്‍ നല്‍കേണ്ടി വന്നേനെ. സര്‍ക്കാര്‍ ഒരുപാട് പണം ചെലവാക്കേണ്ടി വന്നേനെ.’ നിറകയ്യടികള്‍ക്കിടെ തിരുവനന്തപുരം ജില്ലാ കളക്ടര്‍ വസുകി പറഞ്ഞു.

തിരുവനന്തപുരം കോട്ടണ്‍ഹില്‍ സ്‌കൂളില്‍ ദുരിതാശ്വാസ ക്യാമ്പിലെത്തിയാണ് കളക്ടര്‍ വാളന്റിയര്‍മാര്‍ക്ക് ആത്മവിശ്വാസവും കരുത്തും പകരുന്ന വാക്കുകള്‍ പുറത്തെടുത്തത്. നിങ്ങള്‍ ഇപ്പോള്‍ ചെയ്യുന്നത് രാജ്യസേവനമാണെന്നും ഇത് വിലമതിക്കാനാകാത്തതാണെന്നും കളക്ടര്‍ പറഞ്ഞത് നിറകയ്യടിയോടെയാണ് ക്യാമ്പിലെ വാളന്റിയര്‍മാര്‍ സ്വീകരിച്ചത്. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

Trivandrum District Collector Vasuki speaks to volunteers @ Cottonhill collection center trivandrum yesterday night on Volunteers in Kerala making history.Watch out for the O podu !!! Vasuki Rocks !!!#KeralaFloods2018 #StandWithKerala #TrivandrumFloodRescue #KeralaFloodRelief #Hope #KeralaRising #CollectorVasuki #KeralaMakingHistory #RebuildKerala #VasukiRocks #OurFinestHour #CompassionateKeralam #togetherwewill

Posted by Mohsin Ahmed Basheer on Sunday, August 19, 2018