ചിപ്‌സ്, ബ്രെഡ്, ബണ്‍, ബിസ്‌ക്കറ്റ് തുടങ്ങിയ സാധനങ്ങള്‍ വേണ്ട; ദുരിതാശ്വാസ ക്യാമ്പുകളില്‍ ഇനി വേണ്ട സാധനങ്ങളെ കുറിച്ച് കളക്ടര്‍ വാസുകി പറയുന്നു: വീഡിയോ

single-img
20 August 2018

ദുരിതാശ്വാസ ക്യാമ്പുകളില്‍ കുടുങ്ങിയവര്‍ക്ക് ഭക്ഷണത്തിനൊപ്പം ഇനി ആവശ്യം മരുന്നുകളും ശുചീകരണ വസ്തുക്കളുമാണെന്ന് തിരുവനന്തപുരം ജില്ലാ കളക്ടര്‍ കെ.വാസുകി. വെള്ളം ഇറങ്ങുന്നതിനാല്‍ ഇനി ശുദ്ധീകരണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള സമയമാണെന്നും അതിനായി, ചൂല്‍, ഡെറ്റോള്‍, ക്ലീനിംഗ് ലോഷനുകള്‍ എന്നിവ ധാരാളമായി വേണമെന്നും കളക്ടര്‍ പറയുന്നു.

ബ്ലീച്ചിങ് പൗഡറുകള്‍, സ്‌ക്രബ്ബറുകള്‍, ഗ്ലൗസുകള്‍, ചെരുപ്പുകള്‍, വസ്ത്രങ്ങള്‍, സോപ്പ് എന്നിവയും ധാരാളം ആവശ്യമാണ്. വ്യക്തികളുടെ സുരക്ഷയ്ക്കും ആരോഗ്യത്തിനും ആവശ്യമായതെന്തും നല്‍കാം. മെഴുകുതിരികള്‍, തീപ്പെട്ടികള്‍, കൊതുകുതിരികള്‍ തുടങ്ങിയവയും ആവശ്യമുണ്ടെന്ന് കളക്ടര്‍ അറിയിച്ചു.

പകര്‍ച്ച വ്യാധികള്‍ പകരാന്‍ സാധ്യത ഉള്ളതിനാല്‍ അവ തടയാനുള്ള മുന്‍കരുതലിനായുള്ള വസ്തുകളും ആവശ്യമാണെന്ന് കളക്ടര്‍ കൂട്ടിച്ചേര്‍ത്തു. ചിപ്‌സ്, ബ്രെഡ്, ബണ്‍, ബിസ്‌ക്കറ്റ് തുടങ്ങിയ ആഹാരസാധനങ്ങള്‍ തല്‍ക്കാലം ക്യാമ്പിലേക്ക് ആവശ്യമില്ലെന്നും കളക്ടര്‍ പറഞ്ഞു.

Posted by Collector Thiruvananthapuram on Sunday, August 19, 2018