‘അയാള്‍ പരോളിലിറങ്ങിയ വാര്‍ത്ത കണ്ടു; എന്റെ മനസ് മരവിച്ചു; എല്ലാം കൈവിട്ടുപോയി’: സെറീന വില്ല്യംസ്

single-img
20 August 2018

കരിയറിലെ ഏറ്റവും വേദനാജനകവും ദയനീയവുമായ തോല്‍വിയെക്കുറിച്ച് സെറീന വില്ല്യംസ് മനസ് തുറന്നു. ജൂലൈ 31ന് സിലിക്കണ്‍ വാലി ക്ലാസിക്കില്‍ ബ്രിട്ടീഷ് താരം ജൊഹാന കോന്റയോട് 6-1, 6-0 നാണ് സെറീന അടിയറവ് പറഞ്ഞത്. സെറീനയ്ക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകര്‍ അദ്ഭുതപ്പെട്ടു.

ആ തോല്‍വിയിലേക്ക് തന്നെ തള്ളിവിട്ട ശക്തമായ മാനസിക സമ്മര്‍ദ്ദത്തെക്കുറിച്ച് സെറീന പിന്നീട് ഒരു വിദേശ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ മനസ് തുറന്നു. മത്സരത്തിന് ഏതാനും മിനിറ്റുകള്‍ക്ക് മുമ്പ് ഇന്‍സ്റ്റഗ്രാം വെറുതെ നോക്കിയപ്പോള്‍ കണ്ട ഞെട്ടിക്കുന്ന വാര്‍ത്ത തന്നെ പിടിച്ചുകുലുക്കിയെന്ന് സെറീന വെളിപ്പെടുത്തി.

തന്റെ അര്‍ദ്ധ സഹോദരിയായ യെറ്റുന്‍ഡെ പ്രൈസിനെ കൊലപ്പെടുത്തിയ ആള്‍ പരോളിലിറങ്ങിയിരിക്കുന്ന എന്ന
വാര്‍ത്തയാണ് മാനസികമായി തളര്‍ത്തിയതെന്ന് സെറീന പറഞ്ഞു. ഈ വാര്‍ത്ത അറിഞ്ഞതോടെ കളിയില്‍ തനിക്ക് ശ്രദ്ധിക്കാനായില്ലെന്നും ഏകാഗ്രത നഷ്ടമായെന്നും സെറീന വ്യക്തമാക്കി. സഹോദരിയുടെ കുഞ്ഞുങ്ങളെക്കുറിച്ചാണ് ആലോചിച്ചതെന്നും ആ കുട്ടികള്‍ തനിക്ക് അത്രമാത്രം പ്രിയപ്പെട്ടവരായിരുന്നെന്നും സെറീന പറഞ്ഞു.