ഭിന്നശേഷിക്കാരനായ വിദേശ പൗരനും കേരളത്തിന് സഹായവുമായെത്തി

single-img
20 August 2018

കേരളത്തില്‍ കഷ്ടപ്പെടുന്നവര്‍ക്കായി കമ്പിളിപ്പുതപ്പുമായി അല്‍ഐനിലെ അല്‍ഫാ മാളിലാണ് ഭിന്നശേഷിക്കാരനായ വിദേശ യുവാവ് എത്തിയത്. ഇവിടത്തെ സ്ഥിരം സന്ദര്‍ശകനാണ് നാസര്‍ എന്ന ഇയാള്‍. കേരളത്തിന് വേണ്ടി മാളിലെ ജീവനക്കാര്‍ സാധനങ്ങള്‍ ശേഖരിക്കുന്നുണ്ടായിരുന്നു.

നാസര്‍ പുതപ്പ് നല്‍കുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. നിരവധി പേര്‍ നാസറിനെ അഭിനന്ദിച്ച് രംഗത്തെത്തി. കേരളത്തിന് സഹായം നല്‍കാന്‍ പ്രത്യേക സമിതി രൂപീകരിക്കാന്‍ യുഎഇ ഭരണാധികാരി ആഹ്വാനം ചെയ്തിരുന്നു.

മാളിൽ പ്രദർശിപ്പിച്ച വീഡിയോ കണ്ടു കേരളത്തിലേക്ക് ഒരു പുതപ്പ് സമ്മാനിച്ചത് ആരാ എന്ന് നോക്കു ഷെയർ ചെയ്തു പോകും ഇതൊക്കെ👍👍👍

Posted by Variety Media on Saturday, August 18, 2018