മകളുടെ വിവാഹത്തിനായി കരുതിയ തുക ദുരിതാശ്വാസത്തിന് സംഭാവന ചെയ്ത് കൊച്ചി മേയര്‍

single-img
20 August 2018

കൊച്ചി: പ്രളയക്കെടുതി സംസ്ഥാനമാകെ കനത്തനാശം വിതച്ച പശ്ചാത്തലത്തില്‍ മകളുടെ വിവാഹ ആഘോഷം ഒഴിവാക്കി കൊച്ചി മേയര്‍ സൗമിനി ജെയ്ന്‍. മകളുടെ വിവാഹ ആഘോഷത്തിനായി കരുതിയ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മേയര്‍ സംഭാവന നല്‍കി.

ആഗസ്റ്റ് 22ന് നിശ്ചയിച്ച വിവാഹ ആഘോഷത്തിന് നിരവധി പേരെ ക്ഷണിച്ചിരുന്നു. എന്നാല്‍, പ്രളയദുരിതത്തിന്റെ പശ്ചാത്തലത്തില്‍ ആഘോഷങ്ങള്‍ ഒഴിവാക്കുകയായിരുന്നുവെന്ന് സൗമിനി ജെയിന്‍ പറഞ്ഞു. അടുത്ത ബന്ധുക്കള്‍ മാത്രം പങ്കെടുക്കുന്ന ചെറിയ ചടങ്ങായി വിവാഹം നടത്താനാണ് ഇപ്പോഴത്തെ തീരുമാനമെന്നും തുക ഉടന്‍ കൈമാറുമെന്നും മേയര്‍ വ്യക്തമാക്കി.