നെടുമ്പാശേരിയില്‍ നിന്നുള്ള എല്ലാ സര്‍വീസുകളും തിരുവനന്തപുരത്തു നിന്ന് നടത്തുമെന്ന് ഗള്‍ഫ് എയര്‍

single-img
20 August 2018

തിരുവനന്തപുരം: നെടുമ്പാശേരിയില്‍ നിന്നുള്ള എല്ലാ സര്‍വീസുകളും ഈ മാസം 26 വരെ തിരുവനന്തപുരത്തു നിന്നും നടത്തുമെന്ന് ഗള്‍ഫ് എയര്‍ അറിയിച്ചു. വെള്ളം കയറിയതിനെ തുടര്‍ന്ന് നെടുമ്പാശേരി വിമാനത്താവളം 26 വരെ അടച്ചിട്ടിരിക്കുകയാണ്. സുരക്ഷ പരിശോധനകള്‍ക്ക് ശേഷം മാത്രമേ ഇനി നെടുമ്പാശേരി തുറക്കുകയുള്ളൂ. 26ന് തുറക്കുമെന്ന് സിയാല്‍ അറിയിച്ചെങ്കിലും ഇക്കാര്യം അന്തിമമായി സ്ഥിരീകരിച്ചിട്ടില്ല.