കേരളത്തിന് പിന്തുണ പ്രഖ്യാപിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ

single-img
19 August 2018

പ്രളയക്കെടുതിയില്‍ മുങ്ങിയ കേരളത്തിന് പിന്തുണ പ്രഖ്യാപിച്ചു ഫ്രാന്‍സിസ് മാര്‍പാപ്പ. കേരളത്തിന് ഒപ്പമുണ്ടെന്നു വത്തിക്കാനിലെ പ്രാര്‍ഥനയ്ക്കിടെയാണു മാര്‍പാപ്പ വ്യക്തമാക്കിയത്. ‘കേരളത്തിലെ ജനങ്ങളോട് ഐക്യദാര്‍ഢ്യം. മരിച്ചവര്‍ക്കും മഴക്കെടുതിയില്‍ വേദനിക്കുന്നവര്‍ക്കുമായി പ്രാര്‍ഥിക്കുന്നു. രാജ്യാന്തര സമൂഹം കേരളത്തിന് ആവശ്യമായ പിന്തുണയും സഹായവും നല്‍കണം.’– മാര്‍പാപ്പ പറഞ്ഞു.