മിച്ചല്‍ ജോണ്‍സണ്‍ ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു

single-img
19 August 2018

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം മിച്ചല്‍ ജോണ്‍സണ്‍ ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിച്ചു. തന്റെ ശരീരത്തിന് ഇനിയും കളിക്കാനുള്ള ആരോഗ്യമുണ്ടെന്ന് തോന്നുന്നില്ലെന്ന് വിരമിക്കല്‍ തീരുമാനം പ്രഖ്യാപിച്ചു കൊണ്ട് ജോണ്‍സണ്‍ പറഞ്ഞു.

അടുത്ത വര്‍ഷം വരെ ട്വന്റി 20 മത്സരങ്ങള്‍ കളിക്കണമെന്നായിരുന്നു ആഗ്രഹം. എന്നാല്‍ എന്റെ ശരീരം അതിന് അനുവദിക്കുന്നില്ല മിച്ചല്‍ ജോണ്‍സണ്‍ പറഞ്ഞു. മുപ്പത്തിയാറുകാരനായ മിച്ചല്‍ ജോണ്‍സണ്‍ ബുഗ് ബാഷ് ലീഗിലെ പേര്‍ത് സ്‌കോര്‍ച്ചേഴ്‌സിന് വേണ്ടിയായിരുന്ന ഒടുവില്‍ കളിച്ചത്.

2007ല്‍ ആസ്‌ട്രേലിയയ്ക്കായി ടെസ്റ്റില്‍ അരങ്ങേറ്റം കുറിച്ച ജോണ്‍സണ്‍ 73 ടെസ്റ്റുകളില്‍ നിന്നായി 313 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്. ഏകദിനത്തില്‍ 153 മത്സരങ്ങളില്‍ നിന്ന് 239 വിക്കറ്റും ട്വന്റി ട്വന്റിയില്‍ 30 കളികളില്‍ നിന്ന് 38 വിക്കറ്റും നേടിയിട്ടുണ്ട്.