പത്ത് ദിവസം പ്രായമായ കുഞ്ഞിനെ കരുതലോടെ രക്ഷപ്പെടുത്തുന്ന ഇന്ത്യന്‍ കോസ്റ്റ്ഗാര്‍ഡ്: വീഡിയോ

single-img
19 August 2018

പ്രളയ ദുരന്തത്തില്‍ ആലുവയോട് ചേര്‍ന്നുകിടക്കുന്ന കടങ്ങല്ലൂരില്‍ വീടുകളില്‍ കുടുങ്ങിപ്പോയ 127 പേരെയാണ് കോസ്റ്റ് ഗാര്‍ഡ് ഉദ്യോഗസ്ഥര്‍ രക്ഷപ്പെടുത്തിയത്. പത്ത് ദിവസം പ്രായമായ കുഞ്ഞും ഇതില്‍ ഉള്‍പ്പെടുന്നു. കുഞ്ഞിനെ വീടിന്റെ രണ്ടാംനിലയില്‍ നിന്ന് കരുതലോടെ പുറത്തെത്തിക്കുന്ന വീഡിയോ ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് പുറത്തുവിട്ടു. ഇതോടൊപ്പം രക്ഷാപ്രവര്‍ത്തനത്തിന്റെ മറ്റു വീഡിയോകളും ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് ട്വീറ്റ് ചെയ്തിട്ടുണ്ട്.