കുതിരാന്‍ ഉരുള്‍പൊട്ടലില്‍നിന്ന് തങ്ങളെ രക്ഷിച്ചത് കേരള പൊലീസ്; നന്ദി അറിയിച്ച് ജയറാം

single-img
19 August 2018

കേരളം നേരിടുന്ന മഹാവിപത്തില്‍ പെട്ടുപോയ തന്റെ കുടുംബത്തിന് കൈത്താങ്ങായത് കേരള പൊലീസ് ആണെന്ന് നടന്‍ ജയറാം. കുതിരാനിലെ ഉരുള്‍പൊട്ടലില്‍ 16 മണിക്കൂറോളം താനും കുടുംബവും കുടുങ്ങിക്കിടന്നുവെന്നും ജയറാം ഫേസ്ബുക്ക് ലൈവിലൂടെ പറഞ്ഞു.

Posted by Jayaram on Sunday, August 19, 2018

ചെന്നൈയില്‍നിന്ന് കേരളത്തിലേക്ക് വരികയായിരുന്നു. കുതിരാനില്‍ ഉരുള്‍പൊട്ടുമ്പോള്‍ 20 വാഹനങ്ങള്‍ക്ക് പിറകെ തങ്ങളുടെ വാഹനവും ഉണ്ടായിരുന്നു. അവിടെ നിന്ന് ഞങ്ങളെ രക്ഷിച്ചത് കേരള പൊലീസാണ്. അവരുടെ വണ്ടിയില്‍ റെസ്‌ക്യൂ ചെയ്ത് അവരുടെ തന്നെ ക്വാര്‍ട്ടേഴ്‌സില്‍ തങ്ങളെ താമസിപ്പിക്കുകയായിരുന്നുവെന്നും ജയറാം പറഞ്ഞു.

കഴിഞ്ഞ 3 ദിവസം അവരുടെ ക്വാര്‍ട്ടേഴ്‌സില്‍ ആഹാരവും മറ്റും തന്ന് ഞങ്ങളെ താമസിപ്പിപ്പിക്കുകയായിരുന്നു. ഇന്നാണ് അവിടെ നിന്ന് പോരാന്‍ കഴിഞ്ഞത്. കേരള പൊലീസിന് നന്ദി, ആഭ്യന്തരവകുപ്പിന് നന്ദി, മുഖ്യമന്ത്രിയ്ക്ക് നന്ദി, എല്ലാവരോടും നന്ദി പറയുന്നുവെന്നും ജയറാം പറഞ്ഞു.

അതേസമയം രക്ഷപ്പെട്ടതിന് ശേഷം ദുരിതാശ്വാസപ്രവര്‍ത്തനങ്ങളിലാണ് ഇപ്പോള്‍ ജയറാമും കുടുംബവും. അവശ്യ വസ്തുക്കളായ മരുന്ന്, വെള്ളം തുടങ്ങിയവ ഉടന്‍ എത്തിക്കണമെന്നും ജയറാം ആവശ്യപ്പെട്ടു.