രക്ഷാപ്രവര്‍ത്തനത്തിനിടെ ബോട്ടില്‍ കയറാനാകാത്തവര്‍ക്ക് സ്വന്തം മുതുക് കുനിച്ച് കൊടുത്ത് ദേശീയ മാധ്യമങ്ങളുടേയടക്കം ശ്രദ്ധയാകര്‍ഷിച്ച ആ ഹീറോ ഇതാ…

single-img
19 August 2018

രക്ഷാപ്രവര്‍ത്തനത്തിനിടയില്‍ ബോട്ടില്‍ കയറാന്‍ കഴിയാതിരുന്ന സ്ത്രീകള്‍ക്ക് തന്റെ മുതുക് ചവിട്ട് പടിയാക്കിയ യുവാവിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ ഇന്നുരാവിലെ മുതല്‍ വൈറലായിരുന്നു. ഈ യുവാവിനെ പ്രശംസിച്ചു കൊണ്ട് നിരവധി പേരാണ് രംഗത്തെത്തിയിരുന്നത്.

എന്നാല്‍ ഈ സംഭവം എവിടെയാണ് നടന്നത് എന്നോ ആ യുവാവ് ആരാണെന്നോ വീഡിയോയിലൂടെ വ്യക്തമായിരുന്നില്ല. എന്നാല്‍ സോഷ്യല്‍ മീഡിയ തന്നെ ആ ഹീറോയെ കണ്ടെത്തി. താനൂരിലെ മത്സ്യത്തൊഴിലാളിയായ ജയ്‌സല്‍ കെ.പിയെന്ന വ്യക്തിയാണ് ദുരന്തമുഖത്തെ മനുഷ്യനന്മയുടെ മുഖമായത്. ദേശീയ ദുരന്ത നിവാരണ സേനയ്‌ക്കൊപ്പം വേങ്ങരയിലെത്തി രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ടിരിക്കുകയാണ് ജയ്‌സല്‍.

ബോട്ടില്‍ കയറി രക്ഷപ്പെടാനുള്ള വെപ്രാളത്തില്‍ കാലില്‍ കിടന്ന ചെരുപ്പ് ഊരാന്‍ പോലും മറന്ന അമ്മയോട് മൂപ്പരും മനുഷ്യനാണ് കല്ലല്ല. ഉമ്മാ, നിങ്ങള് ശ്രദ്ധിച്ചോളിന്‍..എന്ന് സമീപത്തുണ്ടായിരുന്ന ആള്‍ പറയുന്നത് കേട്ടപ്പോള്‍ മാത്രമാണ് ബോട്ടിന് താഴെ ഒരു ചവിട്ടുപടിക്ക് സമാനമായി കിടക്കുന്ന ജൈസലിനെ ചിലരെങ്കിലും ശ്രദ്ധിച്ചത്.

എന്താ പറയേണ്ടത് എന്ന് അറിയില്ല കണ്ട് കഴിഞ്ഞപ്പോൾ കണ്ണ് നിറഞ്ഞു. കേരള ജനത മറക്കില്ല നിങ്ങളെ.#Keralaarmy

Posted by Eljo Lawrance on Saturday, August 18, 2018