ദിലീപും അമലാ പോളും ഉണ്ണിമുകുന്ദനും പ്രളയ ക്യാമ്പില്‍

single-img
19 August 2018

പ്രളയക്കെടുതിയില്‍ മുങ്ങിനില്‍ക്കുന്ന കേരളത്തിലെ ദുരിതാശ്വാസ ക്യാമ്പില്‍ നടന്‍മാരായ ദിലീപും ഉണ്ണി മുകുന്ദനും നടി അമലാപോളും എത്തി. അവശ്യ സാധനങ്ങളാണ് ഇവര്‍ ജനങ്ങള്‍ക്ക് നല്‍കിയത്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവമായി തന്നെ ഇവര്‍ പങ്കെടുത്തു.

ദുരിത ബാധിതര്‍ക്ക് വസ്ത്രങ്ങള്‍ നല്‍കുന്ന തിരക്കിലാണ് ദിലീപ്. ദിലീപന്റെ സ്വന്തം നാടായ ആലുവയിലാണ് ഏറ്റവും കൂടുതല്‍ പ്രളയക്കെടുതി നേരിട്ടത്. ലയണ്‍സ് ക്ലബ് അംഗങ്ങള്‍ക്കൊപ്പമാണ് ഉണ്ണിമുകുന്ദന്‍ ക്യാമ്പിലെത്തിയത്. വസ്ത്രങ്ങളും മറ്റ് അവശ്യവസ്തുക്കളും വിതരണം ചെയ്തു.

നടി അമലാ പോളും അവശ്യസാധനങ്ങളുമായാണ് ദുരിതാശ്വാസ പ്രവര്‍ത്തനത്തിലേര്‍പ്പെട്ടത്. സാനിറ്ററി നാപ്കിന്‍ ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ അമല പോള്‍ വിതരണം ചെയ്തു. ഷൂട്ടിംഗിനിടെ കൈയ്ക്ക് പരിക്കേറ്റിരുന്നു. ഇത് കാര്യമാക്കാതെയാണ് അമല പോള്‍ ദുരിതാശ്വാസത്തിനിറങ്ങിയത്.