ചെങ്ങന്നൂരില്‍ രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയ മത്സ്യബന്ധന ബോട്ട് കാണാതായി

single-img
19 August 2018

ചെങ്ങന്നൂര്‍: ചെങ്ങന്നൂരില്‍ രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയ മത്സ്യബന്ധന ബോട്ട് കാണാതായി. പാണ്ടനാട്ടില്‍ നിന്നും ശനിയാഴ്ച രാത്രി രക്ഷാപ്രവര്‍ത്തനത്തിന് പോയ ബോട്ടാണ് കാണാതായത്. മത്സ്യത്തൊഴിലാളികള്‍ ഉള്‍പ്പെടെ ആറുപേര്‍ ബോട്ടിലുണ്ടായിരുന്നതായാണ് വിവരം. അതേസമയം വെള്ളം ഇറങ്ങിയ സാഹചര്യമായതിനാല്‍ വലിയ ബോട്ടുകള്‍ ഉപയോഗിച്ചുകൊണ്ടുള്ള തെരച്ചില്‍ ദുഷ്‌കരമാണ്. ചെറുവള്ളങ്ങള്‍ ഉപയോഗിച്ച് തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.