ഹെല്‍ത്ത് കെയര്‍ ഉല്പന്നം ഓര്‍ഡര്‍ ചെയ്തു. പാക്കറ്റില്‍ കിട്ടിയത് ചത്ത മുതലയും പല്ലിയും

single-img
18 August 2018

ഓണ്‍ലൈന്‍ ഷോപ്പിങ്ങിലൂടെ പലപ്പോഴും സാധനങ്ങള്‍ മാറിപ്പോകുന്ന വാര്‍ത്തകള്‍ നാം കേള്‍ക്കാറുണ്ട്. ചിലപ്പോഴൊക്കെ പാക്കറ്റില്‍ കല്ലും സോപ്പും പേപ്പറും ഒക്കെ ഭദ്രമായി പൊതിഞ്ഞ് കിട്ടാറുമുണ്ട്. എന്നാല്‍ ഇതില്‍ നിന്നൊക്കെ വ്യത്യസ്തമായി ഒരു റിപ്പോര്‍ട്ടാണ് ചൈനയില്‍ നിന്ന് വരുന്നത്.

ചൈനയിലെ യീജാങ് പ്രവിശ്യയില്‍ ഴാങ് എന്ന യുവതിയാണ് ആരോഗ്യസംരക്ഷണ ഉല്പന്നങ്ങള്‍ ഓണ്‍ലൈനിലൂടെ ഓര്‍ഡര്‍ ചെയ്തത്. ഴാങിന് കിട്ടിയ നാലു പാക്കറ്റില്‍ മൂന്നെണ്ണം കൃത്യമായ സാധനങ്ങളായിരുന്നു. എന്നാല്‍ നാലാമത്ത പാക്കറ്റില്‍ നിന്ന് ചെറിയൊരു ദുര്‍ഗന്ധം പുറത്തുവന്നു. എന്താണെന്ന് അറിയാന്‍ പൊട്ടിച്ചുനോക്കിയപ്പോഴാണ് ഞെട്ടിപ്പോയത്. അതിനുള്ളില്‍ ചത്ത മുതലും പല്ലിയുമാണ് ഉണ്ടായിരുന്നത്.

ഉടന്‍ തന്നെ ഴാങും ഭര്‍ത്താവും പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പൊലീസെത്തി പരിശോധിച്ച് സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുകയാണ്. പാക്കറ്റില്‍ ഭദ്രമായി പൊതിഞ്ഞ് വന്ന മുതലയുടേയും പല്ലിയുടേയും ചിത്രങ്ങള്‍ ചൈനയിലെ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുകയാണ്.

ചൈനയില്‍ മുതലകളെ വീട്ടില്‍ വളര്‍ത്തുന്നത് നിയമപരമായി അനുവദിച്ചിട്ടുണ്ട്. പലയിടങ്ങളിലും മുതല ഫാമുകള്‍ തന്നെയുണ്ട്. ഇത്തരത്തില്‍ ഫാമിലേക്ക് ആവശ്യപ്പെട്ട മുതലയും പല്ലിയുമാണ് പാക്കറ്റിലെ അഡ്രസ് മാറി വന്നതെന്ന് കൊറിയര്‍ കന്പനി വ്യക്തമാക്കി. പായ്ക് ചെയ്ത് അയച്ചപ്പോള്‍ ജീവനുണ്ടായിരുന്നുവത്രേ. സമയം പിന്നിട്ടപ്പോള്‍ ചത്തതാകാമെന്ന് സംശയിക്കുന്നു.