നെടുമ്പാശ്ശേരി വിമാനത്താവളം അടച്ചതിന്റെ പേരില്‍ ഗള്‍ഫിലേക്ക് അമിത ചാര്‍ജ് ഈടാക്കുന്ന നടപടി അവസാനിപ്പിക്കുമെന്ന് കേന്ദ്രം ഉറപ്പു നല്‍കിയതായി മുഖ്യമന്ത്രി

single-img
18 August 2018

തിരുവനന്തപുരം: കൊച്ചി വിമാനത്താവളം അടച്ചതിനാല്‍ മറ്റു വിമാനത്താവളങ്ങള്‍ വഴി ഗള്‍ഫ് നാടുകളിലേക്ക് പോകുന്നവരില്‍ നിന്ന് വിമാന കമ്പനികള്‍ അമിത ചാര്‍ജ് ഈടാക്കുന്നത് അവസാനിപ്പിക്കുമെന്ന് സിവില്‍ വ്യോമയാന മന്ത്രി സുരേഷ് പ്രഭു ഉറപ്പ് നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ .കൊച്ചി അടച്ചതിനാല്‍ ബംഗളൂരില്‍ നിന്നും മറ്റും ഗള്‍ഫിലേക്ക് അമിത ചാര്‍ജ് ഈടാക്കുന്ന കാര്യം കേന്ദ്രമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു.

കൊച്ചി വിമാനത്താവളം അടയ്ക്കുന്നതിന് മുമ്പുള്ള നിരക്കേ ഈടാക്കാവൂ എന്ന് വിമാന കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കിയതായി വ്യോമയാന മന്ത്രാലയം അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.