രക്ഷാപ്രവര്‍ത്തനത്തിന് വരുന്ന വാഹനങ്ങള്‍ക്ക് സൗകര്യം ഒരുക്കണം;ദുരിതാശ്വാസ സാമഗ്രികള്‍ എത്തിക്കാന്‍ പൊതുജനങ്ങളുടെ സഹകരണമുണ്ടാകണമെന്ന് ദുരന്ത നിവാരണ വിഭാഗം

single-img
18 August 2018

തിരുവനന്തപുരം : പ്രളയബാധിത പ്രദേശങ്ങളില്‍ കുരുങ്ങിക്കിടക്കുന്നവര്‍ക്ക് ആവശ്യമായ ലൈഫ് ജാക്കറ്റുകള്‍. ഭക്ഷ്യവസ്തുക്കള്‍, വസ്ത്രങ്ങള്‍, മരുന്നുകള്‍ എന്നിവയുമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വാഹനങ്ങള്‍ അയച്ചിട്ടുണ്ട്. ഈ വാഹനങ്ങള്‍ക്കും രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ടിട്ടുള്ള ഫയര്‍ഫോഴ്‌സടക്കമുള്ള മറ്റു വാഹനങ്ങള്‍ക്കും നിശ്ചിത സ്ഥലത്തെത്തുന്നതിന് എന്തെങ്കിലും മാര്‍ഗ തടസങ്ങളുണ്ടെങ്കില്‍ അവ നീക്കം ചെയ്യാനും ദുരിതാശ്വാസ സാമഗ്രികള്‍ യഥാസമയം എത്തിക്കാനും പൊതുജനങ്ങളുടെ സഹകരണമുണ്ടാകണമെന്ന് ദുരന്ത നിവാരണ വിഭാഗം അഭ്യര്‍ത്ഥിച്ചു.

കോഴിക്കോട് ഭാഗത്ത് നിന്നും തിരുവനന്തപുരം ഭാഗത്ത് നിന്നും ചെങ്ങന്നൂരിലേക്കും ചാലക്കുടിയിലേക്കും പത്തനംതിട്ടയിലേക്കും ഭക്ഷണവും വെള്ളവും മരുന്നുമായി വരുന്ന വാഹനങ്ങള്‍ക്ക് സുഗമമായി കടന്നു പോകാനുള്ള സൗകര്യം ചെയ്ത് കൊടുക്കണം.വാഹനങ്ങള്‍ക്കും പോലീസ് എസ്കോര്‍ട്ട് ഏര്‍പ്പെടുത്തേണ്ട അവസ്ഥ ഒഴിവാക്കാന്‍ റോഡില്‍ വാഹനങ്ങളുമായി ഇറങ്ങുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം