പ്രളയക്കെടുതിക്കിടെ സോഷ്യല്‍ മീഡിയയിലൂടെ വ്യാജപ്രചാരണം; ജാമ്യമില്ലാ വകുപ്പ് പ്രകാരം പോലീസ് കേസെടുത്തു

single-img
18 August 2018

പ്രളയക്കെടുതിക്കിടെ സോഷ്യല്‍ മീഡിയയിലൂടെ വ്യാജപ്രചാരണം നടത്തിയ സംഭവങ്ങളില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. സൈബര്‍ ഡോമിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഐ ജി മനോജ് എബ്രഹാമിന്റെ നിര്‍ദ്ദേശപ്രകാരം മ്യൂസിയം പോലീസാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരിക്കുന്നത്.

കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി കൈക്കൊള്ളുമെന്ന് ഐ ജി അറിയിച്ചു. മുല്ലപ്പെരിയാര്‍ ഡാം തകര്‍ന്നു എന്നതടക്കമുള്ള വ്യാജ പ്രചാരണങ്ങള്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.

കൂടാതെ ഭീതി ജനിപ്പിക്കുന്ന രീതിയിൽ യൂട്യൂബ് വഴി പ്രചരിപ്പിച്ച വിഡിയോകളും ഫേസ്ബുക്ക് പോസ്റ്റുകളും സൈബർ ഡോം നീക്കം ചെയ്തിട്ടുണ്ട്.