വിവാഹം നാളെ -പക്ഷേ ഇപ്പോഴും ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് ചുക്കാന്‍ പിടിക്കുന്ന വധു

single-img
18 August 2018

വിവാഹത്തിന്‍റെ തിരക്കുകള്‍മാറ്റിവെച്ചാണ് ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് അഞ്ജലി രവി നേതൃത്വം നല്‍കുന്നത്. നാളെയാണ് അഞ്ജലിയുടെ വിവാഹം.സംസ്ഥാന ദുരന്തനിവാരണ അതോററ്റിയിലെ യുവ ഉദ്യോഗസ്ഥയാണ് ഇവര്‍ .

കേരള ദുരന്തനിവാരണ അതേററ്റിയുടെ സമൂഹ മാധ്യമ പേജിലാണ് വിവാഹത്തിരക്കുകളില്‍ നിന്ന് മാറി ദുരിതാശ്വാസ ക്യാന്പില്‍ രാപ്പകലില്ലാതെ കൂടെ നില്‍ക്കുന്ന സഹപ്രവര്‍ത്തരയുടെ വിവരം പങ്കുവെച്ചിട്ടുള്ളത്. കൊല്ലത്തു വച്ചാണ് കിരണുമായുള്ള അഞ്ജലിയുടെ വിവാഹം.

വിവാഹത്തിനായി അനുവദിച്ച ലീവുകളൊക്കെ മാറ്റിവച്ച് ദുരിതാശ്വാസത്തിന് പങ്കാളിയാകുന്ന അഞ്ജലിയെ സാമൂഹ്യമാധ്യമങ്ങളില്‍ നിരവധി പേര്‍ അഭിനന്ദനവും അറിയിക്കുകയും വിവാഹ മംഗളാശംകള്‍ നേരുകയും ചെയ്തു.