ദുരഭിമാനം വെടിഞ്ഞ് സൈന്യത്തെ പൂര്‍ണചുമതല ഏല്‍പിക്കണം; സര്‍ക്കാരിനെതിരെ ചെന്നിത്തല

single-img
18 August 2018

ആ​ല​പ്പു​ഴ: സം​സ്ഥാ​ന​ത്തെ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം ഇ​നി​യെ​ങ്കി​ലും സൈ​ന്യ​ത്തെ ഏ​ല്‍​പ്പി​ക്ക​ണ​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. സൈ​ന്യ​ത്തി​നു മാ​ത്ര​മേ പൂ​ര്‍​ണ​മാ​യ വി​ധ​ത്തി​ല്‍ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്താ​ന്‍ സാ​ധി​ക്കു​ക​യു​ള്ളു. പോ​ലീ​സി​നും അ​ഗ്നി​ശ​മ​ന​സേ​ന​യ്ക്കും പ​രി​മി​തി​ക​ളു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കേ​ര​ള​ത്തി​ലെ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം സൈ​ന്യ​ത്തെ ഏ​ല്‍​പ്പി​ക്ക​ണ​മെ​ന്നാ​ണ് പ്ര​ധാ​ന​മ​ന്ത്രി​യോ​ട് താ​ന്‍ ആ​വ​ശ്യ​പ്പെ​ട്ട​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​ത് ദേ​ശീ​യ ദു​ര​ന്ത​മാ​യി പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്നും പ്ര​ധാ​ന​മ​ന്ത്രി​യോ​ട് അ​ഭ്യ​ര്‍​ഥി​ച്ചു.

ഞാൻ കൈകൂപ്പി അഭ്യർത്ഥിക്കുന്നു.സർക്കാർ ദുരഭിമാനം വെടിയണം. ജനങ്ങളുടെ ജീവൻ രക്ഷിക്കണം.രക്ഷാ ചുമതല പൂർണമായും സൈന്യത്തിന് നൽകണം.

Posted by Ramesh Chennithala on Friday, August 17, 2018

മുഖ്യമന്ത്രിയോട് സൈന്യത്തിന് പൂര്‍ണമായും രക്ഷാപ്രവര്‍ത്തനത്തിന്റെ ചുമതല നല്‍കാനുള്ള തന്റെ അപേക്ഷ മുഖ്യമന്ത്രി പുച്ഛിച്ച്‌ തള്ളിയെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

നാല് ദിവസമായി ജനങ്ങളെ രക്ഷപ്പെടുത്താന്‍ കഴിയാത്തത് ഭയപ്പെടുത്തുകയാണ്. അടിയന്തരസഹായമായി പ്രധാനമന്ത്രി 1000 കോടിയെങ്കിലും അനുവദിക്കുമെന്നാണ് കരുതിയതെന്നും ചെന്നിത്തല പറഞ്ഞു.

അതേസമയം രക്ഷാപ്രവര്‍ത്തനത്തിലെ ഏകോപനത്തിലെ പാളിച്ചകളില്‍ ജില്ലാ ഭരണകൂടത്തിനെതിരെ വിമര്‍ശനവുമായി ആറന്മുള എംഎല്‍എ വീണ ജോര്‍ജ്ജ് രംഗത്ത് വന്നു.എത്രത്തോളം ആളുകളാണ് പത്തനംതിട്ട ജില്ലയില്‍ കുടുങ്ങിക്കിടക്കുന്നത് എന്ന് കണക്കെടുക്കാന്‍ പോലും മുഖ്യമന്ത്രിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല എന്ന വീണ ജോര്‍ജ്ജ് പറഞ്ഞു . കണക്കുകള്‍ എത്രയും പെട്ടന്ന് തന്നെ തയ്യാറാക്കി സര്‍ക്കാരിനെ അറിയിക്കണമെന്ന് നിര്‍ദേശവും നല്‍കി.

പത്തനംതിട്ടയിലെ തോട്ടപുഴശേരി, ഇരവിപേരൂര്‍, കോഴിപ്പാലം തുടങ്ങിയ മേഖലകളില്‍ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നത് ആയിരക്കണക്കിന് പേരാണ്. അവരെ എത്രയും പെട്ടന്ന് തന്നെ രക്ഷപെടുത്തണമെന്ന് എംഎല്‍എ പറഞ്ഞു.