ഐക്യരാഷ്ട്രസഭയുടെ മുന്‍ സെക്രട്ടറി ജനറല്‍ കോഫി അന്നന്‍ അന്തരിച്ചു

single-img
18 August 2018

ബേണ്‍: ഐക്യ രാഷ്ട്ര സംഘനയുടെ മുന്‍ സെക്രട്ടറി ജനറലും നൊബേല്‍ പുരസ്‌കാര ജേതാവുമായ കോഫി അന്നാന്‍ (80) അന്തരിച്ചു. യുണൈറ്റഡ് നാഷണ്‍സിന്റെ മൈഗ്രേഷന്‍ ഏജന്‍സിയാണ് ഇതു സംബന്ധിച്ച്‌ വാര്‍ത്തകള്‍ പുറത്തുവിട്ടത്. ട്വിറ്ററിലൂടെയാണ് മരണ വിവരം പുറത്തു വിട്ടത്. യുഎന്നിന്റെ ഏഴാം ജനറല്‍ സെക്രട്ടറി ജനറലായി 1997 മുതല്‍ 2006 വരെ അദ്ദേഹം പ്രവര്‍ത്തിച്ചു.

1938 ല്‍ ഘാനയില്‍ ജനിച്ച കോഫി അന്നന്‍ 1997 മുതല്‍ 2006 വരെ ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറലായിരുന്നു.

സിറിയയിലെ യു.എന്‍ പത്യേക പ്രതിനിധിയായി പിന്നീട് പ്രവര്‍ത്തിച്ച അദ്ദേഹം സംഘര്‍ഷാവസ്ഥയ്ക്ക് അറുതിവരുത്തുന്നതില്‍ സുപ്രധാന പങ്കുവഹിച്ചു. സാമൂഹിക സേവന മേഖലയില്‍ നടത്തിയ സേവനങ്ങള്‍ മാനിച്ച്‌ 2001ല്‍ അന്നന് നോബല്‍ സമ്മാനം ലഭിച്ചു. വിവാഹിതനായ അദ്ദേഹത്തിന് മൂന്ന് കുട്ടികളുണ്ട്. .