പ്രളയക്കെടുതിയെ ദേശീയദുരന്തമായി പ്രഖ്യാപിക്കാന്‍ വൈകരുത്:പ്രധാനമന്ത്രിയോട് രാഹുല്‍ ഗാന്ധി

single-img
18 August 2018

ന്യൂഡല്‍ഹി: പ്രളയക്കെടുതിയെ ദേശീയദുരന്തമായി പ്രഖ്യാപിക്കണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. പ്രഖ്യാപനം വൈകരുതെന്ന് പ്രധാനമന്ത്രിയോട് രാഹുല്‍ ട്വിറ്ററില്‍ ആവശ്യപ്പെട്ടു.

അതേസമയം മഴക്കെടുതി നേരിടാന്‍ അടിയന്തര സഹായമായി 2000 കോടി രൂപ ആവശ്യപ്പെട്ടെങ്കിലും ഇടക്കാലാശ്വാസമായി 500 കോടിരൂപയുടെ ധനസാഹയം മാത്രമാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്.

സംസ്ഥാനത്ത് ഇതുവരെ 19,512 കോടി രൂപയുടെ നഷ്ടമുണ്ടായെന്ന് പ്രധാനമന്ത്രിയോട് മുഖ്യമന്ത്രി സൂചിപ്പിച്ചു.

മുഖ്യമന്ത്രി പിണറായി വിജയനോടൊപ്പം ഗവര്‍ണര്‍ പി. സദാശിവം, കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം, മറ്റ് മന്ത്രിമാര്‍, ചീഫ് സെക്രട്ടറി, ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ പ്രധാനമന്ത്രിയെ കാര്യങ്ങള്‍ ധരിപ്പിച്ചു.

കനത്തമഴ ദുരന്തം വിതച്ച കേരളത്തിലെ പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി മടങ്ങി.

ദുരന്തബാധിത പ്രദേശങ്ങളില്‍ കേരളം മികച്ച രീതിയിലാണ് രക്ഷാപ്രവര്‍ത്തനം നടത്തിയതെന്ന് അഭിനന്ദിച്ച അദ്ദേഹം, തകര്‍ന്ന റോഡുകള്‍ പുനര്‍നിര്‍മ്മിക്കാന്‍ ദേശീയപാതാ അതോറിറ്റിയ്ക്ക് അടിയന്തര നിര്‍ദ്ദേശം നല്‍കി.