വേമ്പനാട് കായലിലുള്ള എല്ലാ ബോട്ടുകളും പിടിച്ചെടുത്ത് രക്ഷാപ്രവർത്തനത്തിന് ഉപയോഗിക്കാന്‍ നിര്‍ദ്ദേശം;ബോട്ട് വിട്ടുകൊടുക്കാത്ത ഉടമകളെ അറസ്‌ററ് ചെയ്യും

single-img
18 August 2018

വേമ്പനാട് കായലിലുള്ള എല്ലാ ബോട്ടുകളും പിടിച്ചെടുക്കാൻ പൊതുമരാമത്ത് വകുപ്പു മന്ത്രി ജി.സുധാകരൻ നിർദ്ദേശിച്ചു. രക്ഷാപ്രവർത്തനത്തിന് വിനിയോഗിക്കാൻ ഈ ബോട്ടുകൾ എല്ലാം രംഗത്തിറക്കാൻ മന്ത്രി നിർദ്ദേശിച്ചു. രാവിലെ മന്ത്രി കളക്ട്രേറ്റിലെത്തി രക്ഷാപ്രവർത്തനങ്ങൾക്ക് മേൽനോട്ടം നൽകിവരികയാണ്. പ്രളയക്കെടുതി തുടങ്ങി അഞ്ചുദിവസമായിട്ടും കയ്യിലുള്ള ബോട്ടുകളുടെ മൂന്നിൽ രണ്ട് ഭാഗമെങ്കിലും വിട്ടുകൊടുക്കാത്ത ബോട്ട് ഉടമകളെ അറസ്‌ററ് ചെയ്യാൻ ജില്ലാ കളക്ടർക്ക് നിർദ്ദേശം നൽകി. ഇതിൽ വീഴ്ചവരുത്തുന്ന ഉദ്യോഗസ്ഥരെ സസ്പൻഡ് ചെയ്യാനും മന്ത്രി നിർദ്ദേശിച്ചു.

സർക്കാർ ജലാശയങ്ങളിലുള്ള എല്ലാ ബോട്ടുകളും പിടിച്ചെടുത്ത് രക്ഷാപ്രവർത്തനത്തിന് വിനിയോഗിക്കാൻ മന്ത്രി നിർദ്ദേശം നൽകി.
ബോട്ട് ഓടിക്കാൻ തയ്യാറാകാത്ത എല്ലാ ബോട്ട് ഡ്രൈവർമാരുടെയും ലൈസൻസ് റദ്ദാക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.
പോർട്ട് ഓഫീസർ ജില്ലാ കളക്ട്രേറ്റിൽ അടിയന്തിരമായി റിപ്പോർട്ട് ചെയ്യാനും കളക്ട്രേറ്റിൽ തന്നെ കാണണമെന്നും മന്ത്രി നിർദ്ദേശിച്ചിട്ടുണ്ട്.