കേരളത്തിന് സഹായവുമായി ഒമാന്‍; അവശ്യ സാധനങ്ങളുമായി ചാര്‍ട്ടേഡ് വിമാനം ഉടനെത്തും

single-img
17 August 2018

പ്രളയക്കെടുതി നേരിടുന്ന കേരളത്തിന് സഹായവുമായി ഒമാനും. ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സെയ്ദ് അല്‍ സെയ്ദിന്റെ പ്രത്യേക നിര്‍ദ്ദേശ പ്രകാരം മസ്‌ക്കറ്റില്‍ നിന്നും തിരുവനന്തപുരത്തേക്ക് ചാര്‍ട്ടേഡ് വിമാനം വഴി വെള്ളം ബ്രെഡ് തുടങ്ങിയ അത്യാവശ്യ സാധനങ്ങള്‍ എത്തിക്കും.

ഇതിനിടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഗള്‍ഫ്, കുവൈറ്റ്, ഖത്തര്‍,യുഎഇ, ഒമാന്‍, ബഹ്‌റൈന്‍ എന്നിവിടങ്ങളില്‍ നിന്നും സഹായം എത്തുന്നുണ്ട്. ഈ രാജ്യങ്ങളില്‍ നിന്നും Account Number: 67319948232, Bank: State Bank of India, Ctiy Branch, Thiruvananthapuram, IFS Code: SBIN0070028 എന്ന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ അക്കൗണ്ടിലേക്ക് സംഭാവന ചെയ്യാം.