അത്യാവശ്യ ഘട്ടത്തില്‍ രക്ഷപ്പെടാന്‍ ലൈഫ് ജാക്കറ്റ് നിങ്ങള്‍ക്ക് തന്നെ ഉണ്ടാക്കാം: വീഡിയോ

single-img
17 August 2018

നമുക്കു തന്നെ നിർമിക്കാൻ പറ്റുന്ന ഒരു ലൈഫ് ജാക്കറ്റ് https://goo.gl/Qq3dXe

നമുക്കു തന്നെ നിർമിക്കാൻ പറ്റുന്ന ഒരു ലൈഫ് ജാക്കറ്റ്

Posted by Keralakaumudi on Thursday, August 16, 2018

സംസ്ഥാനത്ത് പലയിടത്തും മഴയ്ക്ക് കുറവുണ്ടെങ്കിലും എല്ലായിടത്തും ജലനിരപ്പ് ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. തൃശ്ശൂര്‍, എറണാകുളം, പത്തനംതിട്ട മേഖലയിലാണ് കാര്യങ്ങള്‍ കൂടുതല്‍ രൂക്ഷമായിരിക്കുന്നത്. നിരവധിയിടങ്ങളിലായി കുടുങ്ങിക്കിടക്കുന്നത് ആയിരക്കണക്കിനു പേരാണ്.

നാട്ടുകാരും മത്സ്യത്തൊഴിലാളികളും പോലീസും ഫയര്‍ഫോഴ്‌സും സൈന്യവും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. പ്രളയക്കെടുതിയില്‍ പെട്ടാല്‍ വിറങ്ങലിച്ച് നില്‍ക്കാതെ ദുരിതത്തെ വിവേകപൂര്‍വം നേരിടുകയാണ് വേണ്ടതെന്ന് വിദഗ്ദ്ധര്‍ പറയുന്നു. അത്യാവശ്യഘട്ടത്തില്‍ വെള്ളക്കെട്ടില്‍ നിന്നും രക്ഷപ്പെടാന്‍ പ്ലാസ്റ്റിക് കുപ്പികള്‍ കൊണ്ട് നിര്‍മിച്ച ലൈഫ് ജാക്കറ്റ് ഉപയോഗിക്കാം. വളരെ എളുപ്പത്തില്‍ തയ്യാറാക്കാന്‍ കഴിയുന്ന ലൈഫ് ജാക്കറ്റ് നിര്‍മ്മിക്കുന്ന വീഡിയോ കാണാം.