കേരളത്തില്‍ സ്വര്‍ണവില ഈ വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയില്‍

single-img
17 August 2018

കേരളത്തില്‍ സ്വര്‍ണവില പവന് 240 രൂപ കുറഞ്ഞ് 21,760 രൂപയിലെത്തി. ആഗോള വിപണികളുടെ ചുവടുപിടിച്ചാണ് കേരളത്തിലും സ്വര്‍ണവില താഴ്ന്നത്. 2018ലെ ഏറ്റവും താഴ്ന്ന നിലവാരമാണ് ഇത്. ജനുവരി നാലിനും വില ഈ നിലയിലേക്ക് താഴ്ന്നിരുന്നു.

വെള്ളപ്പൊക്കം കാരണം കേരളത്തില്‍ സ്വര്‍ണവില്‍പ്പന കുറഞ്ഞിട്ടുണ്ട്. എന്നാല്‍, മഴ മാറുകയും ചിങ്ങം പിറക്കുകയും ചെയ്യുന്നതോടെ വില്‍പ്പന ഉയരുമെന്നാണ് വ്യാപാരികളുടെ പ്രതീക്ഷ. വിവാഹ സീസണ്‍ എത്തുന്നതോടെ ഡിമാന്‍ഡ് സ്വാഭാവികമായും കൂടുമെന്ന് വ്യാപാരികള്‍ പറയുന്നു.

ആഗോള വിപണിയില്‍ ഒരു ട്രോയ് ഔണ്‍സ് സ്വര്‍ണത്തിന്റെ വില 1.59 ശതമാനം ഇടിഞ്ഞ് 1,174.70 ഡോളറായി. വെള്ളിവിലയും കൂപ്പുകുത്തിയിട്ടുണ്ട്. ട്രോയ് ഔണ്‍സിന് 4.16 ശതമാനത്തിന്റെ ഇടിവാണ് വെള്ളിവിലയിലുണ്ടായത്. ഇതോടെ വില 14.41 ഡോളറായി.