കേരളത്തിന്‍റെ രക്ഷാപ്രവര്‍ത്തനങ്ങളില്‍ കൈകോര്‍ത്ത് ടെലിക്കോം കമ്പനികള്‍;ഏഴ് ദിവസത്തേക്ക് സൗജന്യസേവനം

single-img
16 August 2018

മഹാപ്രളയത്തില്‍ വലയുന്ന കേരളത്തിന്‍റെ രക്ഷാപ്രവര്‍ത്തനങ്ങളില്‍ കൈകോര്‍ത്ത് വമ്പന്‍ ടെലിക്കോം കമ്പനികള്‍.അടിയന്തര ഘട്ടത്തിൽ ബന്ധപ്പെടാനും ഡേറ്റ ഉപയോഗിക്കാനുമായി റിലയൻസ് ജിയോ അൺലിമിറ്റഡ് സേവനമാണ് കേരള സർക്കിളിൽ നൽകുക. ഏഴു ദിവസത്തേക്ക് അൺലിമിറ്റഡ് വോയ്സ്, ഡേറ്റ പാക്കുകളാണ് ജിയോ നല്‍കുന്നത്.

എയർടെൽ പ്രീപെയ്ഡ് വരിക്കാർക്ക് 30 രൂപ പാക്ക് നൽക്കുന്നുണ്ട് നൽകും. ഏഴു ദിവസത്തേക്ക് ഒരു ജിബി ഡേറ്റയാണ് നൽകുന്നത്. ഇതോടൊപ്പം പ്രധാന ദുരിതാശ്വാസ ക്യാംപുകളിലും എയർടെൽ സേവനം ലഭ്യമാക്കും. വൈഫൈ, കോൾ സേവനം എന്നിവ നൽകും. കൂടാതെ എയർടെൽ സ്റ്റോറുകളിൽ ഫോണുകൾ ചാർജ് ചെയ്യാനുള്ള സഹായവും നല്‍കും. തൃശൂർ, മലപ്പുറം, കണ്ണൂർ, കോട്ടയം, തിരുവനന്തപുരം, എറണാകുളം തുടങ്ങീ ജില്ലകളിലെ 28 സ്റ്റോറുകളിൽ സേവനം ലഭിക്കും.